ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ.... യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ. വിവിധ ഇനങ്ങളിലായി നാലു താരങ്ങള്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഇറങ്ങിയെങ്കിലും എല്ലാവരും യോഗ്യത റൗണ്ടില്‍ പുറത്താകുകയായിരുന്നു. കഴിഞ്ഞ തവണ പുരുഷ ലോങ് ജംപ് ഫൈനലിലെത്തിയ മലയാളി താരം എം. ശ്രീശങ്കറിന് ഇക്കുറി പക്ഷേ, മുന്നേറാന്‍ കഴിഞ്ഞില്ല. യോഗ്യത റൗണ്ടില്‍ 7.78 മീറ്റര്‍ മാത്രമാണ് പാലക്കാട്ടുകാരന് ചാടാനായത്. 8.15 മീറ്റര്‍ ചാടുന്നവര്‍ക്കോ ആദ്യ 12 സ്ഥാനക്കാര്‍ക്കോ ആയിരുന്നു ഫൈനല്‍ പ്രവേശനം. എന്നാല്‍, ഇതില്‍ ഉള്‍പ്പെടാതെ ശ്രീ പുറത്താവുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന പാരിസ് ഒളിമ്പിക്‌സ് പരിക്കുമൂലം നഷ്ടമായ ശ്രീശങ്കറിന്റെ പ്രധാന പ്രതീക്ഷയായിരുന്നു ലോക ചാമ്പ്യന്‍ഷിപ്. ജംപിങ് പിറ്റില്‍ തിരിച്ചെത്തി ആഗസ്റ്റില്‍ ഭുവനേശ്വറില്‍ നടന്ന ഇന്ത്യന്‍ ഓപണില്‍ 8.13 മീറ്റര്‍ ചാടിയത് താരത്തിന്റെ സീസണ്‍ ബെസ്റ്റായിരുന്നു. എന്നാല്‍, ടോക്യോയില്‍ ആ പ്രകടനത്തിന്റെ അരികില്‍പ്പോലുമെത്താനായില്ല. യോഗ്യത റൗണ്ടില്‍ 7.78, 7.59, 7.70 മീ. എന്നിങ്ങനെയാണ് മൂന്ന് ശ്രമങ്ങളില്‍ കൈവരിച്ചത്.
വനിത 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ പങ്കെടുത്ത രണ്ട് ഇന്ത്യന്‍ താരങ്ങളും ഹീറ്റ്‌സില്‍ പുറത്തായി. ഹീറ്റ് ഒന്നില്‍ അങ്കിത ധ്യാനി 10 മിനിറ്റ് 03.22 സെക്കന്‍ഡില്‍ 11ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹീറ്റ് രണ്ടില്‍ പാരുള്‍ ചൗധരി ഒമ്പത് മിനിറ്റ് 22.24 സെക്കന്‍ഡില്‍ ഒമ്പതാമതുമായി. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഇന്ത്യയുടെ തേജസ് ഷിര്‍സെക്ക് 0.06 സെക്കന്‍ഡിന് സെഫി ഫൈനല്‍ ബെര്‍ത്ത് നഷ്ടപ്പെട്ടു. ഹീറ്റ്‌സിലെ ആകെ പ്രകടനത്തില്‍ 13.57 സെക്കന്‍ഡില്‍ 27ാം സ്ഥാനക്കാരനായി ഷിര്‍സെ 27ാം സ്ഥാനക്കാരനായി.
"
https://www.facebook.com/Malayalivartha