ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്... ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു.
സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി ലോക ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് നീരജ്. ചരിത്രത്തിലാദ്യമായി നാല് ഇന്ത്യക്കാര്‍ ഇക്കുറി പുരുഷ ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്നു. നീരജിന് പുറമെ, സചിന്‍ യാദവ്, രോഹിത് യാദവ്, യശ്വീര്‍ സിങ് എന്നിവരാണ് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്.
പാരിസ് ഒളിമ്പിക്‌സ് ചാമ്പ്യന്‍ പാകിസ്താന്റെ അര്‍ഷദ് നദീമാണ് നീരജിന്റെ പ്രധാന എതിരാളി. പാരിസ് ഒളിമ്പിക്‌സിനു ശേഷം ആദ്യമായാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നത്.രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യത മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ നീരജ്, സചിന്‍ ജര്‍മനിയുടെ ഡയമണ്ട് ലീഗ് ചാമ്പ്യന്‍ ജൂലിയന്‍ വെബര്‍, ചെക് റിപബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെജ്, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ കെഷോണ്‍ വാല്‍ക്കോട്ട് തുടങ്ങിയവരും ബിയില്‍ നദീം, രോഹിത്, യശ്വീര്‍, ബ്രസീലിന്റെ ലൂയിസ് ഡാ സില്‍വ, മുന്‍ ചാമ്പ്യന്മാരായ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്, കെനിയയുടെ ജൂലിയസ് യെഗോ തുടങ്ങിയവരും മാറ്റുരക്കുന്നതാണ്.
"
https://www.facebook.com/Malayalivartha