ലോക വേദിയില്‍ ആറാമനായി തിളങ്ങി ഇന്ത്യയുടെ സര്‍വേഷ് കുഷാരെ...

ഇന്ത്യയുടെ സര്‍വേഷ് കുഷാരെ ലോക വേദിയില്‍ ആറാമനായി തിളങ്ങി . പുരുഷന്മാരുടെ ഹൈജമ്പില്‍ 2.28 മീറ്ററാണ് മുപ്പതുകാരന്‍ താണ്ടിയത്. മെഡലിലെത്താന്‍ ഇൗ ഉയരം മതിയായില്ല. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ഹൈജമ്പില്‍ ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരനാണ്. മെഡല്‍പ്പോരില്‍ മറികടന്ന ഉയരം മഹാരാഷ്ട്രക്കാരന്റെ മികച്ചതാണ്.
പതിമൂന്ന് അത്ലീറ്റുകള്‍ അണിനിരന്ന മത്സരത്തില്‍ കുഷാരെ ആദ്യം മറികടന്നത് 2.20 മീറ്റര്‍. തുടര്‍ന്ന് 2.24 മീറ്ററും 2.28 മീറ്ററും താണ്ടി. 2.31 മീറ്റര്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല.
ന്യൂസിലന്‍ഡിന്റെ ഹമീഷ് കെര്‍ 2.36 മീറ്റര്‍ ചാടി സ്വര്‍ണം കരസ്ഥമാക്കി. ദക്ഷിണകൊറിയയുടെ സംഗ്യോക് വൂ 2.34 മീറ്ററുമായി രണ്ടാമതായി. ചെക്ക് താരം യാന്‍ സ്റ്റെഫലയുടെ വെങ്കല ഉയരം 2.31 മീറ്ററാണ്. ഇൗ ഉയരം ചാടാനായി കുഷാരെ മൂന്ന് തവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha