ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് മുന്നില്‍ ് പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍....

ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വീരോചിതമായി പോരാടിയ ഇന്ത്യന്‍ വനിതകള്‍ 43 റണ്‍സകലെ പൊരുതി വീണു.
ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കുറിച്ച സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുമായി പൊരുതിയ ദീപ്തി ശര്‍മയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും പോരാട്ടമാണ് ഇന്ത്യയെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിച്ചത്. മന്ദാന 63 പന്തില്‍ 125 റണ്‍സെടുത്തപ്പോള്‍ ദീപ്തി ശര്‍മ 58 പന്തില്‍ 72ഉം ഹര്‍മന്‍പ്രീത് കൗര്‍ 35 പന്ചില്‍ 52 റണ്‍സുമെടുത്തു. 35 റണ്‍സെടുത്ത സ്‌നേഹ് റാണയും ഇന്ത്യക്കായി വാലറ്റത്ത് പൊരുതി. ജയത്തോടെ മൂന്ന് മത്സര പരമ്പര ഓസ്‌ട്രേലിയ 2-1ന് സ്വന്തമാക്കി. സ്‌കോര്‍ ഓസ്‌ട്രേലിയ 47.5 ഓവറില്‍ 412ന് ഓള്‍ ഔട്ട്, ഇന്ത്യ 47 ഓവറില്‍ 369ന് ഓള്‍ ഔട്ട് ആകുകയും ചെയ്തു.
https://www.facebook.com/Malayalivartha