ഗെറ്റാഫയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സലോണ....

ലാലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗെറ്റാഫയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സലോണ. ഫെറന്‍ ടോറസ് (15',34') ഇരട്ട ഗോളുകളുമായി തിളങ്ങി.
ബാഴ്സയുടെ മറ്റൊരു ഗോള്‍ ഡാനി ഓല്‍മോയാണ് (62') നേടിയത്. പട്ടികയില്‍ 13 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സ.ജൊഹാന്‍ ക്രൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണയാണ് പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്.
ആദ്യ പകുതിയില്‍ ഗെറ്റാഫയുടെ ഡിഫെന്‍സിനെ പിളര്‍ത്തികൊണ്ട് റാഫിന്യ നല്‍കിയ പാസ് ഓടിയെടുത്ത ഓള്‍മോ ഒരു ബാക് ഹീലിലൂടെ ഫെറാന്‍ ടോറസിലേക്ക് തിരിച്ചു വിടുന്നു, ഓടിയടുത്ത ഫെറാന്‍ അത് ഗോളാക്കി മാറ്റി. അധികം വൈകാതെ തന്നെ കൌണ്ടര്‍ അറ്റാക്കിലൂടെ ഫെറാന്‍ ആതിഥേയരുടെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയില്‍ പകരക്കാനായി ഇറങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ അസിസ്റ്റില്‍ ഡാനി ഓല്‍മോ മൂന്നാം ഗോള്‍ നേടുകയും ചെയ്തു. ലാലിഗയില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ മയോര്‍ക്ക സമനിലയില്‍ കുരുക്കി.
https://www.facebook.com/Malayalivartha
























