ഏഷ്യാകപ്പ്.... ഫൈനൽ ലക്ഷ്യമിട്ട് പാകിസ്ഥാനും, ബംഗ്ലാദേശും ഏറ്റുമുട്ടും...

ഏഷ്യാ കപ്പിൽ ഇന്ന് ജീവൻ മരണ പോരാട്ടം. ഫൈനൽ ലക്ഷ്യമിട്ട് പാകിസ്ഥാനും, ബംഗ്ലാദേശും ഏറ്റുമുട്ടും. ഈ മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യയെ നേരിടുക. ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയെ തോൽപിച്ചു. ഇതോടെയാണ് ഇരുടീമും തമ്മിലുളള പോരാട്ടം നിർണായകമായത്. തോൽക്കുന്ന ടീം പുറത്താവും. ദുബായിൽ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഇരു ടീമുകളും ഇത്തവണ ഏഷ്യാകപ്പിൽ ആദ്യമായിട്ടാണ് നേർക്കുനേർ വരുന്നത്.
ബംഗ്ലാദേശ്: സെയ്ഫ് ഹസ്സൻ, തൻസീദ് ഹസൻ തമീം, പർവേസ് ഹൊസൈൻ ഇമോൻ, തൗഹിദ് ഹൃദയ്, ഷമീം ഹൊസൈൻ, ജാക്കർ അലി (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), മുഹമ്മദ് സൈഫുദ്ദീൻ, റിഷാദ് ഹൊസൈൻ, തൻസിം ഹസൻ സാക്കിബ്, നസും അഹമ്മദ്, മുസ്തഫിസുർ റഹ്‌മാൻ.
പാകിസ്ഥാൻ: സയിം അയൂബ്, സാഹിബ്‌സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ അഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
"
https://www.facebook.com/Malayalivartha