വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ വിജയം 59 റൺസിനാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 47 ഓവറിൽ 269/8 എന്ന മികച്ച സ്‌കോർ നേടി.
മധ്യനിരയിൽ അമൻസ് ജ്യോത് കൗർ (57), ദീപ്തി ശർമ (53) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയുടെ മുൻനിര മികച്ച പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. എന്നാൽ മധ്യനിര ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ തളർന്നു. 45.4 ഓവറിൽ ശ്രീലങ്ക 211 റൺസിന് ഓൾ ഔട്ടായി. ശ്രീലങ്കക്കായി ക്യാപ്റ്റൻ ചാമരി അതപത്തു (42), ഹർഷിത സമരാവിച്രമ (37) എന്നിവരാണ് ലങ്കൻ നിരയിൽ മെച്ചപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.
ബൗളർമാരുടെ ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. ദീപ്തി ശർമ 3 വിക്കറ്റും സ്നേഹ റാണ 2 വിക്കറ്റും, ശ്രീ ചരണി 1 വിക്കറ്റും നേടി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വവും ടീമിന്റെ ഒറ്റക്കെട്ടായ പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കാരണം.
https://www.facebook.com/Malayalivartha