സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് നാളെ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വിസിൽ മുഴങ്ങും...

കേരളത്തിൽ ഇനി ഫുട്‌ബോളിന്റെ 74 ദിനങ്ങളാണ്. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് നാളെ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വിസിൽ മുഴങ്ങും. ആദ്യകളിയിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സി റണ്ണറപ്പുകളായ ഫോഴ്‌സ കൊച്ചിയെ നേരിടും. രാത്രി എട്ട് മണിക്കാണ് പോരാട്ടം നടക്കുക.
വർണാഭമായ ഉദ്‌ഘാടന ചടങ്ങ് വൈകിട്ട് ആറിന് തുടങ്ങും. ആറ് ടീമുകളാണ്. ആകെ 33 മത്സരങ്ങൾ. ഓരോ ടീമും സ്വന്തംതട്ടകത്തിലും എതിർതട്ടകത്തിലുമായി രണ്ടുവട്ടം ഏറ്റുമുട്ടും. ആദ്യ നാല് സ്ഥാനക്കാർ സെമിയിൽ. ഡിസംബർ 14നാണ് ഫൈനൽ. കിരീടപ്പോരും കോഴിക്കോട്ടാണ്.
ആദ്യ കളിയുടെ ടിക്കറ്റുകൾ www.quickkerala.com വെബ്‌സൈറ്റ് വഴി ലഭ്യമാണ്. ഓരോ ക്ലബ്ബുകളും വ്യത്യസ്ത ഓൺലൈൻ വേദികളിലൂടെയാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്.
https://www.facebook.com/Malayalivartha