ചരിത്രം കുറിച്ച് ഇന്ത്യയുടെ വൈഭവ് സൂര്യവംശി... ഓസ്‌ട്രേലിയക്കെതിരായ ഒന്നാം യൂത്ത് ടെസ്റ്റിലാണ് സൂര്യവംശിയുടെ കിടിലൻ പ്രകടനം

അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനം ആവർത്തിച്ച് ചരിത്രം കുറിച്ച് ഇന്ത്യയുടെ വൈഭവ് സൂര്യവംശി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം യൂത്ത് ടെസ്റ്റിലാണ് സൂര്യവംശിയുടെ കിടിലൻ പ്രകടനമുണ്ടായത്. 78 പന്തിൽ നിന്ന് സെഞ്ചുറി തികച്ചാണ് പതിനഞ്ചുകാരനായ സൂര്യവംശി തിളങ്ങിയത്. യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചുറിയാണിത്.
ഇതോടെ അണ്ടർ 19 ടെസ്റ്റിൽ നൂറിൽ താഴെ മാത്രം പന്ത് നേരിട്ട് രണ്ടു തവണ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരവുമായിവൈഭവ്. ന്യൂസീലൻഡിന്റെ ബ്രെൻഡൻ മെക്കല്ലമാണ് ആദ്യത്തെ താരം. നേരത്തെ ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരേ തന്നെ യൂത്ത് ടെസ്റ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയിരുന്നു വൈഭവ്. 56 പന്തിൽ നിന്നായിരുന്നു അന്ന് നേട്ടം.
നേരത്തെ ഇംഗ്ലണ്ടിനെതിരേ നടന്ന അണ്ടർ 19 ഏകദിനത്തിലും വൈഭവ് അതിവേഗസെഞ്ചുറി നേടിയിരുന്നു. 78 പന്തിൽ നിന്ന് 143 റൺസായിരുന്നു അന്ന് സമ്പാദ്യം.അണ്ടർ 19 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടിയ താരമെന്ന് നേട്ടം കൈവരിച്ച് ഒരാഴ്ച തികയും മുൻപാണ് ടെസ്റ്റിലും വൈഭവ് തന്റെ വെടിക്കെട്ട് വൈഭവം പുറത്തെടുത്തത്. ഇന്ത്യയുടെ തന്നെ ഉൻമുക്ത് ചന്ദിന്റെ 38 സിക്‌സ് എന്ന റെക്കോഡാണ് അത് വൈഭവ് മറികടന്നിരിക്കുന്നത്.
"
https://www.facebook.com/Malayalivartha