ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 171 റണ്‍സിന്റെ ജയം....

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 171 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 413 റണ്‍സാണ് നേടി.
ശ്രേയ്‌സ് അയ്യര്‍ (110), പ്രിയാന്‍ഷ് ആര്യ (101) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിരല്‍ ഓസീസ് 33.1 ഓവറില്‍ 242ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ നിശാന്ത് സിന്ധുവാണ് ഓസീസിനെ തകര്‍ത്തത്.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഓസീസ് നിരയില്‍ മെക്കന്‍സി ഹാര്‍വി (68), വില്‍ സതര്‍ലാന്‍ഡ് (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ലച്‌ലാന്‍ ഷോ (45), കൂപ്പര്‍ കൊനോലി (33), ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗ് (23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നിശാന്തിന് പുറമെ രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യക്ക വേണ്ടി ശ്രേയസ്, പ്രിയാന്‍ എന്നിവര്‍ക്ക് പുറമെ പ്രഭ്‌സിമ്രാന്‍ സിംഗ് (56), റിയാന്‍ പരാഗ് (67), ആയുഷ് ബദോനി (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഓസ്‌ട്രേലിയക്കായി വില്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.
ഇന്ത്യക്ക് ഗംഭീര തുടക്കമായിരുന്നു. ഒന്നാം വിക്കറ്റില്‍ 135 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇരുവരും വേഗത്തില്‍ റണ്‍സ് കണ്ടെത്തി. 21-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പ്രഭ്‌സിമ്രാനെ ടോം സ്ട്രാക്കെര്‍ പുറത്താക്കി. തുടര്‍ന്നെത്തിയ ശ്രേയസ്, പ്രിയാന്‍ഷിനൊപ്പം 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 25-ാം ഓവറില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ പ്രിയാന്‍ഷ് മടങ്ങി. 84 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും 11 ഫോറും നേടി. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
വെറും 42 പന്തുകള്‍ നേരിട്ട താരം 67 റണ്‍സ് നേടി. ശ്രേയസിനൊപ്പം 132 റണ്‍സ് ചേര്‍ക്കാനായി പരാഗിന് കഴിഞ്ഞിരുന്നു. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്.
"
https://www.facebook.com/Malayalivartha