ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് 50 റൺസ് തികയുന്നതിനുമുമ്പേ നാലു വിക്കറ്റ് നഷ്ടം

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് 50 റണ്‍സ് തികയ്ക്കും മുമ്പേ നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. നിലവില്‍ 46ന് നാല് എന്ന നിലയിലാണ് വിന്‍ഡീസുള്ളത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബുംറ ഒരു വിക്കറ്റ് നേടുകയും ചെയ്തു.
ജോണ്‍ കാംബെല്‍ (8) ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (0) ബ്രാന്‍ഡന്‍ കിംഗ് (13) ബ്രാന്‍ഡന്‍ കിംഗി(13) അലിക് അതനാസെ (12) എന്നിവരെയാണ് വിന്‍ഡീസിന് നഷ്ടമായത്.
വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് ടോസ് നേടി ബാറ്റിങ്തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ ഇടംനേടിയിട്ടുണ്ട്. ഗില്ലിന്റെ നേതൃത്വത്തില്‍ രണ്ടാം ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ ഇറങ്ങുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്കാണ് മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കമുള്ളത്.
ഇന്ത്യ (പ്ലെയിങ്ഇലവന്‍): യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
വെസ്റ്റ് ഇന്‍ഡീസ് (പ്ലെയിങ്ഇലവന്‍): ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക് അതനാസെ, ബ്രാന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമല്‍ വാരിക്കന്‍, ഖാരി പിയറി, യൊഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്.
"
https://www.facebook.com/Malayalivartha