വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഉജ്ജ്വല സെഞ്ച്വറിയുമായി കെഎൽ രാഹുൽ...

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഉജ്ജ്വല സെഞ്ച്വറിയുമായി കെഎൽ രാഹുൽ. ദിവസങ്ങൾക്കു മുൻപ് ഓസ്‌ട്രേലിയ എ ടീമിനെതിരായ ചതുർദിന ടെസ്റ്റിൽ കിടിലൻ സെഞ്ച്വറിയടിച്ച് ഇന്ത്യ എ ടീമിനെ ജയത്തിലേക്ക് നയിച്ച രാഹുൽ മിന്നും ഫോം അഹമ്മദാബാദിലും തുടർന്നു. താരത്തിന്റെ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 190 പന്തുകൾ നേരിട്ട് 12 ഫോറുകൾ സഹിതം രാഹുൽ 100 റൺസിലെത്തി.
2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ഇന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയാണ് നഷ്ടമായത്. അർധ സെഞ്ച്വറിക്കു പിന്നാലെ ക്യാപ്റ്റൻ പുറത്തായി. 94 പന്തുകൾ നേരിട്ട് ഗിൽ 50 റൺസിലെത്തി.
വിൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 162 റൺസിൽ അവസാനിപ്പിച്ച് ഒന്നാം ദിനം തന്നെ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലാണ് ഇന്നലെ കളി അവസാനിപ്പിച്ചത്.
രണ്ടാം ദിനമായ ഇന്ന് നിലവിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 52 റൺസ് ലീഡ്. രാഹുലിനൊപ്പം 10 റൺസുമായി ധ്രുവ് ജുറേലാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (54 പന്തിൽ 36), സായ് സുദർശൻ (19 പന്തിൽ ഏഴ്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.
https://www.facebook.com/Malayalivartha