11-ാമത് ഏഷ്യൻ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ വാട്ടർപോളോ, ആർട്ടിസ്റ്റിക് സ്വിമ്മിങ് മത്സരങ്ങൾ ശനിയാഴ്ച ആരംഭിക്കും

അഹമ്മദാബാദിൽ നടന്നു വരുന്ന 11-ാമത് ഏഷ്യൻ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ വാട്ടർപോളോ, ആർട്ടിസ്റ്റിക് സ്വിമ്മിങ് മത്സരങ്ങൾ ശനിയാഴ്ച ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ വനിതാ വാട്ടർപോളോ ടീമിനെ കേരള താരം എസ്. വർഷ നയിക്കും.
തിരുവനന്തപുരം പിരപ്പൻകോട് ഡോൾഫിൻ ക്ലബ് അംഗമാണ് വർഷ. വിദ്യാലക്ഷ്മി. ആർ, സഫാ സക്കീർ, മധുരിമ. എസ്, ഭദ്രസുദേവൻ. എസ്, കൃപ. ആർ. ആർ എന്നിവരാണ് ഇന്ത്യൻ ടീമിലുള്ള മറ്റ് കേരള താരങ്ങൾ.
കേരള ടീം പരിശീലകൻ വിനായക്. എസ് ആണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ. മത്സരത്തിൽ പങ്കെടുക്കുന്ന പുരുഷ ടീമിൽ കേരള താരം ഷിബിൻലാൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ മറ്റ് മലയാളി താരങ്ങളായ അനീഷ്ബാബു. എസ് (റെയിൽവേ) അനന്തു. ജി, പ്രവീൺ. ജി ( സർവീസസ്) എന്നിവരും പുരുഷ വാട്ടർപോളോ ടീമിലുണ്ട്.
"
https://www.facebook.com/Malayalivartha