മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ദേശീയ പാരാ അത്ലറ്റിക്സ് മീറ്റിൽ പരിമിതികളെ മറികടന്ന് താനൂരിലെ മുഹമ്മദ് ഷമ്മാസിന്റെ മിന്നും പ്രകടനം

മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ദേശീയ പാരാ അത്ലറ്റിക്സ് മീറ്റിൽ പരിമിതികളെ മറികടന്ന് താനൂരിലെ മുഹമ്മദ് ഷമ്മാസ് നേടിയ വെള്ളി, വെങ്കല മെഡലുകൾക്ക് തിളക്കമേറെയാണ്.
കാഴ്ചപരിമിതിയുള്ള ഷമ്മാസ് താനൂർ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന പതിനാലാമത് സംസ്ഥാന പാരാ അത്ലറ്റിക് മത്സരത്തിൽ മൂന്നിനങ്ങളിൽ പൊന്നണിഞ്ഞ് തകർപ്പൻ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെയാണ് കേരള ടീമിനായി ദേശീയ മീറ്റിലെ ഷമ്മാസിന്റെ മികച്ച പ്രകടനം.
ജൂനിയർ വിഭാഗം 200 മീറ്ററിൽ വെള്ളിയും 100 മീറ്ററിൽ വെങ്കലവും നേടിയാണ് ഷമ്മാസ് നാടിന്റെ അഭിമാനമായി മാറിയത്.
"
https://www.facebook.com/Malayalivartha