വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം....

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 121 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
108 പന്തിൽ 58 റൺസ് നേടിയ രാഹുൽ രണ്ട് സിക്സും ആറ് ഫോറും അടിച്ചെടുത്തു. ഈ ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.
അവസാന ദിവസത്തെ ആദ്യ സെഷനിൽ 76 പന്തിൽ 39 റൺസടിച്ച സായ് സുദർശനാണ് പുറത്തായത്. വെസ്റ്റിൻഡീസ് ക്യാപ്ടൻ റോസ്റ്റൻ ചെയ്സിലിന്റെ പന്തിൽ സുദർശൻ പുറത്തായത്.
ഒരു സിക്സും ഫോറും നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 13 റൺസിൽ പുറത്തുപോയി. റോസ്റ്റൻ ചെയ്സിന്റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്സ് ക്യാച്ചെടുത്തതോടെ പുറത്താവുകയായിരുന്നു. 35 ഓവറും രണ്ട് പന്തിലുമാണ് ഇന്ത്യ വിജയ റൺസിലേക്ക് കുതിച്ചത്.
ഫോളോ ഓണിനിറങ്ങിയ വിൻഡീസ് നാലാം ദിവസമായ ഇന്നലെ 390 റൺസിന് ആൾഔട്ടായതോടെ 121 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ 518/5 എന്ന സ്‌കോറിന് ഡിക്ളയർ ചെയ്തിരുന്ന ഇന്ത്യയ്‌ക്കെതിരെ വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 248 റൺസിന് അവസാനിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























