അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോ പുറത്തിറക്കി

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോ പുറത്തിറക്കി. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ലോഗോ പ്രകാശനം ചെയ്തു. അടുത്ത മാസം മൂന്നു മുതല്‍ ആറുവരെ സര്‍വകലാശാല സിന്തറ്റിക് ട്രാക്കിലാണ് കായികമേള.
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നടത്തിപ്പിനായി 17 സബ്കമ്മിറ്റികളാണ് രൂപീകരിച്ചത്. മീറ്റിനെത്തുന്ന കായികതാരങ്ങള്‍ക്ക് സമീപത്തെ സ്‌കൂളുകളില്‍ താമസസൗകര്യമൊരുക്കും. 57 ലക്ഷം രൂപയാണ് മേളയുടെ നടത്തിപ്പിനായി ചെലവ് കണക്കാക്കിയിരിക്കുന്നത്. സ്‌റ്റേഡിയം അടുത്ത തിങ്കളാഴ്ച സംഘാടക സമിതിയ്ക്ക് കൈമാറും.
നൂറ്റിമുപ്പത് എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുത്ത ലോഗോ കോട്ടയ്ക്കല്‍ സ്വദേശി ബാപ്പുട്ടിയാണ് രൂപകല്‍പ്പന ചെയ്തത്. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ടായിരത്തി എഴുനൂറോളം കായികതാരങ്ങളും മുന്നൂറ്റി അന്‍പത് ഒഫീഷ്യലുകളും പങ്കെടുക്കും.
https://www.facebook.com/Malayalivartha

























