ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പൊരുതി ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും

ആദ്യ ആദ്യ പകുതി 1-1 സമനിലയില്‍ പിരിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും. കേരളം ചില എണ്ണം പറഞ്ഞ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. എന്നാല്‍ കൊല്‍ക്കത്തയുടേത് കൂടുതല്‍ സന്തുലിതമായ നീക്കമായിരുന്നു. പ്രതിരോധത്തില്‍ ഉറച്ച് തന്നെയാണ് കൊല്‍ക്കത്ത കളിക്കുന്നത്.
കൊല്‍ക്കത്തയുടെ ഗോള്‍മുഖത്തിന് തൊട്ടടുത്ത് വച്ച് കിട്ടിയ ഫ്രീകിക്ക് ഗോള്‍ പോസ്റ്റിന് മുകളിലൂടെ അടിച്ച് വിട്ട് ബെല്‍ഫോര്‍ട്ട് മികച്ച ഒരു അവസരമാണ് നഷ്ടമാക്കിയത്. അതേസമയം പോസ്റ്റിഗയെ മുന്നില്‍ നിര്‍ത്തിയാണ് കൊല്‍ക്കത്ത മുന്നേറ്റത്തിലെ തന്ത്രങ്ങള്‍ മെനയുന്നത്.
കേരളത്തിന്റെ ആരാധകരുടെ ചങ്കിടിപ്പുയര്‍ത്തി രണ്ട് തവണയാണ് പോസ്റ്റിഗ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്ത് ആഞ്ഞടിച്ചത്. രണ്ടാം പതിനഞ്ചാം മിനിറ്റില്‍ 55 ശതമാനം ഗോള്‍ പൊസഷനില്‍ കൊല്‍ക്കത്തയാണ് മുന്നില്‍. 24 ആം മിനിറ്റില്‍ ബോര്‍ജയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.
https://www.facebook.com/Malayalivartha