ലോക ഒന്നാം നമ്പര്‍ താരമായ കരോളിന മാരിനെ തകര്‍ത്ത് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി സിന്ധു കരസ്ഥമാക്കി

ലോക ഒന്നാം നമ്പര്‍ താരമായ കരോളിന മാരിനെ തകര്‍ത്ത് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി സിന്ധു കരസ്ഥമാക്കി. ഒളിംമ്പിക്‌സിലേറ്റ പരാജയത്തിനുള്ള തിരിച്ചടിക്കൂടിയായിരുന്നു സിന്ധുവിന്റെ വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍: 2118, 2116. സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടം കൂടിയാണിത്.
സെറ്റിന്റെ തുടക്കം മുതല്‍ സിന്ധുവിനായിരുന്നു ലീഡ്. ഒരു സമയത്ത് 51ന് പിന്നില്‍ പോയ ശേഷം തിരിച്ചടിച്ച മാരിന്‍ പിന്നീട് 75 എന്ന നിലയിലേക്ക് ലീഡ് ചുരുക്കി. രണ്ടാമത്തെ സെറ്റും സിന്ധുവിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്.
തുടക്കത്തില്‍ തന്നെ 50 ലീഡ് നേടിയ സിന്ധുവിനെ പക്ഷേ മരിയന്‍ തിരിച്ചടിച്ച് സമ്മര്‍ദത്തിലാക്കുകയായിരുന്നു. എന്നാല്‍ അവസാനം അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലാണ് സിന്ധു രണ്ടാം സെറ്റും കിരീടവും സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha

























