അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് അവസരമില്ല: പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ പി.യു. ചിത്ര ഹൈക്കോടതിയെ സമീപിക്കും. അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍.എസ്. സിജിന്‍ പറഞ്ഞു. ഫെഡറേഷനില്‍ പ്രമുഖ മലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തി.
അതേസമയം, പി.യു. ചിത്രയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒഫിഷ്യലുകള്‍ക്കു പോകാന്‍ വേണ്ടിയാണു തീരുമാനമെങ്കില്‍ അത് അംഗീകരിക്കാനാകില്ല. ചിത്രയെ ടീമിലുള്‍പ്പെടുത്താന്‍ കേന്ദ്ര കായികമന്ത്രാലയത്തിനുമേല്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha