ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ചിത്രയെ ഒഴിവാക്കിയത് അറിഞ്ഞത് അവസാന നിമിഷമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയത് അവസാന നിമിഷമാണ് അറിഞ്ഞതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ. ഏഷ്യന്‍ ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
ടീമിനെ തെരഞ്ഞെടുക്കാനുള്ള സമിതിയുടെ ചെയര്‍മാനായ തന്നെ അന്തിമ പട്ടിക കാണിച്ചിരുന്നില്ല. അന്തിമ പട്ടിക തയാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയല്ലെന്നും അത്‌ലറ്റിക് ഫെഡറേഷനാണെന്നും രണ്‍ധാവെ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha