ഖേല്‍ രത്‌ന പുരസ്‌കാരം മിഥാലിയുടെ പേര് നല്‍കാന്‍ ബിസിസിഐ വൈകി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെ തഴഞ്ഞ് ബിസിസിഐ. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി മിഥാലിയുടെ പേര് ബിസിസിഐ പരിഗണിച്ചെങ്കിലും യഥാസമയം മിഥാലിയുടെ പേര് കായിക മന്ത്രാലയത്തിനു നല്‍കുവാന്‍ ബിസിസിഐക്കു സാധിച്ചില്ല.
പേര് സമര്‍പ്പിക്കുവാനുള്ള സമയ പരിധി അവസാനിച്ചതിനുശേഷമാണ് മിഥാലിയുടെ പേര് ബിസിസിഐ കായിക മന്ത്രാലയത്തിനു നല്‍കിയത്. അതേസമയം ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ പേര് അര്‍ജുന അവാര്‍ഡിനായി ബിസിസിഐ കായിക മന്ത്രാലയത്തിനു നല്‍കിയിരുന്നു.
വനിതാ ക്രിക്കറ്റില്‍ 6000 റണ്‍സ് കണ്ടെത്തുന്ന ഏകതാരമാണ് മിഥാലി. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറിയെന്ന റിക്കാര്‍ഡിനും മിഥാലിയുടെ (49) പേരിലാണ്. 34 കാരിയായ മിഥാലി 16ാം വയസിലാണ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
https://www.facebook.com/Malayalivartha