ലോക ചാമ്പ്യൻഷിപ്പിൽ സൈനയ്ക്കു വെങ്കലം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ സെമിയിൽ പുറത്തായി. ജപ്പാൻ താരം നൊഷോമി ഒക്കുഹരയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് സൈന പരാജയപ്പെട്ടത്. സ്കോർ: 12-21, 21-17, 21-10. ആദ്യമായാണ് ഒരു ജപ്പാൻ താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടക്കുന്നത്. തോൽവിയോടെ സൈന വെങ്കലം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ലോക ചാമ്പ്യൻഷിപ്പിൽ സൈന മെഡൽ നേടുന്നത്.
https://www.facebook.com/Malayalivartha