റെസിലിംങ് റിംഗില്‍ എതിരാളിയെ ചുഴറ്റിയെറിഞ്ഞ് ഇന്ത്യയുടെ കവിതാ ദേവി

കാവി നിറത്തിലുള്ള സര്‍വാര്‍ കമ്മീസണിഞ്ഞ് കവിതാ ദേവി ഡബ്ല്യുഡബ്ല്യുഇ(വേള്‍ഡ് റെസ്‌ലിംഗ് എന്റന്‍ടെയിന്‍മെന്റ്)റെസ്‌ലിംഗ് റിംഗിലെത്തിയപ്പോള്‍ എതിരാളികള്‍ മാത്രമല്ല കാഴ്ചക്കാര്‍പോലും കളിയാക്കി ചിരിച്ചിരിക്കാം. എന്നാല്‍ ഇടിക്കൂട്ടില്‍ എതിരാളികളെ നിലംപരിചാക്കിയ പ്രകടനത്തോടെ കവിതാ ദേവി ഇപ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. ഗ്രേറ്റ് ഖാലിക്കും ജിന്ദര്‍ മഹലിനുംശേഷം ഡബ്ല്യുഡബ്ല്യുഇഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വരവറിയിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമായാണ് കവിതാ ദേവി. ഡബ്ല്യുഡബ്ല്യുഇ മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയായ കവിത കഴിഞ്ഞ മാസം നടന്ന മേ യംഗ് ക്ലാസിക് ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിന്റെ ഡക്കോട്ട കൈയെ ഇടിച്ചിട്ടാണ് വാര്‍ത്ത സൃഷ്ടിച്ചത്.
സര്‍വാര്‍ കമ്മീസണിഞ്ഞ് ഇടിക്കൂട്ടില്‍ പൊടിപാറിച്ച കവിതയുടെ പ്രകടനം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണിപ്പോള്‍. റെസ്‍ലിംഗിൽ വനിതാ താരങ്ങളുടെ വേഷവിധാനങ്ങളോട് ഒത്ത് പോകാൻ സാധിക്കാത്തതാണ് സൽവാർ കമ്മീസ് തിരഞ്ഞെടുക്കാൻ കവിതയെ പ്രേരിപ്പിച്ചത്. ഡബ്ല്യുഡബ്ല്യുഇ റെസ്‌ലിംഗിനു വേണ്ടി അമേരിക്കയിലേയ്ക്ക് താമസം മാറിയെങ്കിലും ഹരിയാന സ്വദേശിയും ഗ്രേറ്റ് ഖാലിയുടെ ശിഷ്യയുമാണ് കവിത.
ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരി റെസിലിങ് റിങ്ങിലേക്ക് ചുവട് വയ്ക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ കവിത ന്യൂസിലാൻഡിന്റെ ദക്കാതോ കൈയിയെ ചുഴറ്റി എറിഞ്ഞു. കൂറ്റൻ വിജയമാണ് ഈ പെൺ സിംഹം മത്സരത്തിൽ കൈവരിച്ചത്. കാവി നിറത്തിലുള്ള സൽവാർ കമ്മീസ് ധരിച്ച് റിങ്ങിലെത്തിയ കവിതയെ ആദ്യം കാണികൾ കൗതുകത്തോടെ വീക്ഷിച്ചെങ്കിലും പിന്നീട് അവർ കാഴ്ചവച്ച മികച്ച റെസിലിങ് പ്രകടനം കൈയ്യടികളോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്.
ഇന്ത്യയുടെ സംസ്കാരത്തിന് യോജിച്ച വേഷമാണ് സൽവാർ കമ്മീസ് എന്നും തന്റെ സംസ്കാരത്തെ പിന്തുണയ്ക്കുകയും അതിനെ ഒപ്പം നിർത്തുകയും ചെയ്യുമെന്നാണ് കവിത പറഞ്ഞത്. കവിതയുടെ ഈ പ്രസ്താവനയ്ക്കും പ്രകടനത്തിനും നിരവധി പേർ ആശംസകൾ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha