ഫ്രഞ്ച് ഓപ്പണ്‍ സുപ്പര്‍ സിരീസ് ;എച്ച് എസ് പ്രണോയി ക്വാര്‍ട്ടറില്‍ ;പ്രണോയിയുടെ ക്വാര്‍ട്ടർ പ്രവേശം മുപ്പത്തിയൊന്ന് മിനിറ്റ് നീണ്ട മത്സരത്തിനൊടുവിൽ

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയി ക്വാര്‍ട്ടറില്‍. മുപ്പത്തിയൊന്ന് മിനിറ്റ് നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്കിന്‍റെ ഹാന്‍സ് ക്രിസ്റ്റിയന്‍ വിറ്റിംഗ്ഹസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയി ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 21-11 21-12. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപണ്‍ ഫൈനലിസ്റ്റായ ജപ്പാന്‍റെ ജിയോണ്‍ ഹെയോക്ക്-ജിനാണ് ക്വാര്‍ട്ടറില്‍ പ്രണോയിയുടെ എതിരാളി. ലോക ബാഡ്മിന്റ്ണ്‍ റാങ്കിംഗില്‍ 31ാം സ്ഥാനത്തുള്ള ജിയോണിനോട് ഈ വര്‍ഷത്തെ കാനഡ ഓപ്പണില്‍ പ്രണോയി തോറ്റിരുന്നു.
https://www.facebook.com/Malayalivartha