ലോക ബാഡ്മിന്റണിൽ ഇന്ത്യൻ തിളക്കം; സിന്ധുവിന് പിന്നാലെ ശ്രീകാന്തും രണ്ടാം സ്ഥാനത്ത്

സീസണിൽ മിന്നുന്ന ഫോമിലുള്ള ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റൺ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി. നേരത്തെ ഇന്ത്യൻ വനിതാ താരമായ പി വി സിന്ധുവും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സീസണിൽ നാല് സൂപ്പർസീരീസ് കിരീടമെന്ന റിക്കാർഡ് സ്വന്തമാക്കി ചരിത്രനേട്ടം കുറിച്ചാണ് ശ്രീകാന്ത് കരിയറിലെ ഏറ്റവും മികച്ച നേട്ടത്തിലെത്തിയത്. നേരത്തെ നാലാം സ്ഥാനത്തായിരുന്നു ശ്രീകാന്ത്.
2015 ജൂണിൽ മൂന്നാം റാങ്കിലെത്തിയതാണ് ഇതുവരെയുള്ള മികച്ച നേട്ടം. ചൈനീസ് താരം ലിൻഡാനെയും കൊറിയൻ താരം സൺവാൻ ഹോയെയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാംസ്ഥാനത്തെത്തിയത്. വിക്ടർ അക്‌സൽസൺ ആണ് ലോകറാങ്കിങിൽ ഒന്നാമത്. ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് റാങ്കിങിൽ മുന്നേറ്റം നടത്തി 11ാം സ്ഥാനത്തെത്തി. വനിതാ റാങ്കിങിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ 11ാം സ്ഥാനത്തും തുടരുന്നു.
https://www.facebook.com/Malayalivartha