ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോം സെമിയിൽ

മേരി കോം ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിന്‍റെ സെമിഫൈനലിൽ കടന്നു. 48 കിലോഗ്രാം ഫ്ളൈവെയ്റ്റ് വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്. അവസാന നാലിൽ സ്ഥാനം ലഭിച്ചതോടെ മേരി കോമിന് മെഡൽ ഉറപ്പായി. ഇത് ആറാം തവണയാണ് ഏഷ്യൻ ചാന്പ്യൻഷിപ്പിൽ മേരി കോം മെഡൽ നേടുന്നത്. നാല് സ്വർണവും ഒരു വെള്ളിയുമാണ് മുൻ വർഷങ്ങളിലെ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ നിന്നും മേരി നേടിയത്.
ക്വാർട്ടറിൽ ചൈനീസ് തായ്പേയുടെ മെംഗ് ഷീ പിന്നിനെയാണ് മേരി തോൽപ്പിച്ചത്. ജപ്പാന്‍റെ ടുബാസ കൊമൂറയാണ് സെമിയിൽ മേരിയുടെ എതിരാളി.
https://www.facebook.com/Malayalivartha