ഏഷ്യൻ റാണിമാരായി ഇന്ത്യ ;വനിത ഹോക്കി കിരീടം ഇന്ത്യക്ക്

ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്കു കിരീടം. ജപ്പാനിലെ കാകമിഗഹാരയിൽ നടന്ന കലാശപ്പോരിൽ ചൈനയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. മുഴുവൻ സമയത്തും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 5–4ന് ഇന്ത്യ ജയിക്കുകയായിരുന്നു.
13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ കിരീടം നേടുന്നത്. ഈ വിജയത്തോടെ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ഹോക്കിക്കും ഇന്ത്യൻ വനിതകൾ യോഗ്യത നേടി. ഒരുമാസം മുൻപ് പുരുഷവിഭാഗത്തിൽ ഏഷ്യാ കപ്പുയർത്തിയ ഇന്ത്യ, വനിതാ വിഭാഗത്തിലും കിരീടം നേടിയതോടെ വൻകരയിലെ സമ്പൂർണ ആധിപത്യവും ഉറപ്പിച്ചു.
https://www.facebook.com/Malayalivartha