മുപ്പത്തി നാലാം വയസില്‍ മേരികോമിന്റെ തിരിച്ചുവരവ് , ഏഷ്യന്‍ ബോക്‌സിങ്ങില്‍ സ്വര്‍ണം

ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ ഉരുക്കു വനിത എം.സി. മേരികോമിന്റെ അത്യുജ്ജ്വല തിരിച്ചുവരവ്. 34ാം വയസില്‍ ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉത്തരകൊറിയന്‍ താരത്തെ ഇടിച്ചിട്ടു സ്വര്‍ണം നേടിയാണ് മേരി റിങ്ങില്‍ വിജയവഴയിലേക്കു തിരിച്ചെത്തിയത്.
ഇന്നലെ വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നടന്ന ചാമ്പ്യന്‍ഷപ്പില്‍ വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്‌ളൈ വെയ്റ്റ് വിഭാഗം ഫൈനലില്‍ ഉത്തര കൊറിയന്‍ താരം കിം ഹ്യാങ് മിയെയാണ് മേരി തോല്‍പിച്ചത്.
ഇന്നലത്തേതുള്‍പ്പടെ ആറാ തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റിങ്ങിലിറങ്ങിയ മേരിയുടെ അഞ്ചാം സ്വര്‍ണമാണിത്. 48 കിലോഗ്രാം വിഭാഗത്തില്‍ ഇതാദ്യമായാണ് മേരി സ്വര്‍ണമണിയുന്നത്.
കഴിഞ്ഞ അഞ്ചുതവണയും 51 കിലോഗ്രാം വിഭാഗത്തിലാണ് മേരി മത്സരിച്ചത്. ഇതില്‍ നാലുതവണയും സ്വര്‍ണം മേരിക്കൊപ്പം ഇന്ത്യയിലെത്തി. അഞ്ചു തവണ ലോക ചാമ്പ്യനായ താരമാണ് മേരി. ഇന്ത്യയ്ക്കു വേണ്ടി 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 51 കിലോഗ്രാം വിഭാഗത്തില്‍ മേരി വെങ്കലം നേടുകയും ചെയ്തിട്ടുണ്ട്.
മത്സരത്തിന്റെ തുടക്കം മുതലേ വ്യക്തമായ മേധാവിത്വമായിരുന്നു ഇന്ത്യന്‍ താരത്തിന്. ഇടിമിന്നല്‍ പോലുള്ള പഞ്ചുകള്‍ കൊണ്ട് എതിരാളിയെ വട്ടംകറക്കിയ മേരി ആദ്യ റൗണ്ടില്‍ തന്നെ മികച്ച ലീഡ് നേടി.
രണ്ടാം റൗണ്ടില്‍ അല്‍പം പ്രതിരോധത്തിലേക്കു വലിഞ്ഞ ഇന്ത്യന്‍ താരം എതിരാളിയുടെ പഞ്ചുകള്‍ സമര്‍ത്ഥമായി തടഞ്ഞ് അവസരം ലഭിച്ചപ്പോള്‍ മാത്രം പ്രത്യാക്രമണം നടത്തുകയും ചെയ്തു. ഈ തന്ത്രം ഫലിച്ചതോടെ അവസാന റൗണ്ടിലേക്കു മത്സരം നീങ്ങുമ്പോള്‍ തന്നെ മേരി കിരീടത്തിന് അടുത്തെത്തിയിരുന്നു.
മൂന്നാം റൗണ്ടില്‍ പരാജയം മണത്ത കൊറിയന്‍ താരം ഇടതടവില്ലാതെ ഇടി തുടങ്ങിയെങ്കിലും അതു പ്രതീക്ഷിച്ചു നിന്ന മേരി മികച്ച റിഫഌ്‌സുകളിലൂടെ ഒഴിഞ്ഞുമാറിയും മിന്നുന്ന ജാബുകളിലൂടെയും ഹുക്കുകളിലൂടെയും തിരിച്ചടിക്കുകയും ചെയ്തതോടെ സ്വര്‍ണം ഇന്ത്യയ്ക്കു സ്വന്തം.
മേരിയുടെ തിരിച്ചുവരവില്‍ ആഹഌദിച്ച ഇന്ത്യക്ക് പക്ഷേ 57 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന സോണിയ ലാഥറിന്റെ തോല്‍വി നിരാശ സമ്മാനിച്ചു. കടുത്ത പോരാട്ടത്തിനൊടുവില്‍ ചൈനയുടെ യിന്‍ ജുന്‍ഹുവയോടാണ് സോണിയ തോല്‍വി സമ്മതിച്ചത്. ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച സോണിയയുടെ ആദ്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിമെഡലാണിത്.
https://www.facebook.com/Malayalivartha