പടിക്കൽ കലമുടച്ചു; ചരിത്രനേട്ടത്തിനരികെ സിന്ധു വീണു

ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് നേടാനാവാതെ പി വി സിന്ധു. ഫൈനലിൽ ജപ്പാൻ താരം അകുമാന യമാഗാച്ചിയോടാണ് ഇന്ത്യൻ താരം തോൽവി അരിഞ്ഞത്. ആദ്യ ഗെയിം നഷ്ടമായ യമാഗാച്ചി തുടർച്ചയായ രണ്ടു ഗെയിമുകളും നേടിയാണ് കിരീടം സ്വന്തമാക്കിയത്. സ്കോർ: 15-21, 21-12, 21-29.
വാശിയേറിയ ഫൈനൽ പോരാട്ടം 98 മിനിറ്റ് നീണ്ടുനിന്നു. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ യമാഗാച്ചിയെ സിന്ധു പരാജയപ്പെടുത്തിയിരുന്നു. ലോകത്തിലെ ആദ്യ റാങ്കുകളിലുള്ള താരങ്ങൾ അണിനിരക്കുന്നതാണ് സൂപ്പർ സീരീസ് പോരാട്ടം. ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരിയാണ് പി വി സിന്ധു.
https://www.facebook.com/Malayalivartha