കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യുടെ സൂപ്പര്‍ ബോക്‌സിങ്ങ് താരം മേരികോമിലൂടെ ഇന്ത്യക്ക് പതിനെട്ടാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യുടെ സൂപ്പര്‍ ബോക്‌സിങ്ങ് താരം മേരികോമിലൂടെ ഇന്ത്യക്ക് പതിനെട്ടാം സ്വര്‍ണം. വനിതാ വിഭാഗം 4548 കിലോഗ്രാം ഫൈനലിലാണ് മേരികോം രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചത്. നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് മേരികോം സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
അഞ്ച് തവണ ലോക ചാംപ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഇന്ന് ബോക്‌സിങ്ങില്‍ ഫൈനലിന് ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗം 4649 വിഭാഗത്തില്‍ അമിത്, 52 കിലോഗ്രാമില്‍ ഗൗരവ് സോളങ്കി, 60 കിലോഗ്രാം വിഭാഗത്തില്‍ മനീഷ് കൗശിക്, 75 കിലോഗ്രാമില്‍ വികാസ് കൃഷാന്‍, 91+ വിഭാഗത്തില്‍ സതീഷ് കുമാര്‍ എന്നിവരാണ് ഇന്ന് ഫൈനലിനിറങ്ങുന്നത്. അതേസമയം, ടേബിള്‍ ടെന്നീസിന്റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
സെമിയില്‍ ഇന്ത്യയുടെ ശരത്ത് കമാല്‍മൗമ ദാസ് സഖ്യം പരാജയപ്പെട്ടു. സിംഗപൂരിന്റെ ഗയോ നിംഗ്‌യു മെന്‍ഗ്യു കൂട്ടുക്കെട്ടിനോടാണ് ഇന്ത്യന്‍ സഖ്യം തോറ്റത്.
https://www.facebook.com/Malayalivartha



























