കോമണ്‍വെല്‍ത്തില്‍ മലേഷ്യന്‍ സൂപ്പര്‍താരത്തെ വിറപ്പിച്ച ശേഷം കീഴടങ്ങിയ ശ്രീകാന്തിന് വെള്ളി; സൈനക്ക് സ്വര്‍ണം; സിന്ധുവിന് വെള്ളി
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിവസം ഇന്ത്യന്‍ പടയോട്ടം. ബാഡ്മിന്റണില്‍ ഇന്ത്യന്‍ വസന്തം തീര്‍ത്ത് സൈന നെഹ്വാളിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. പുരുഷവിഭാഗം ഫൈനലില്‍ മലേഷ്യന്‍ സൂപ്പര്‍താരം ലി ചോങ് വിയെ വിറപ്പിച്ച ശേഷമാണ് ശ്രീകാന്ത് കലാശക്കളി കൈവിട്ടത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് പരാജയം സമ്മതിച്ചത്. ആദ്യസെറ്റ് അനായാസം സ്വന്തമാക്കിയ ശ്രീകാന്തിന് പക്ഷെ രണ്ടാം സെറ്റില്‍ അടിതെറ്റി.
മൂന്നാം സെറ്റിലും മലേഷ്യന്‍ താരം കരുത്ത് കാട്ടിയതോടെ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷ അകലുകയായിരുന്നു. ലോക ഒന്നാം നമ്ബര്‍ താരത്തിന്റെ പകിട്ടില്‍ വെള്ളി സ്വന്തമാക്കാനായതും ശ്രീകാന്തിന് നേട്ടമാണ്.
നേരത്തെ കോമണ്‍വെല്‍ത്ത് വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവ് പിവി സിന്ധുവിനെ വീഴ്ത്തിയാണ് സൈന സ്വര്‍ണം സ്വന്തമാക്കിയത്.
നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍ 21 18 , 23 21. ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ രാജ്യത്തിന് അഭിമാനമായ സിന്ധുവിന് ഇവിടെയും വെള്ളികൊണ്ട് തൃപ്തിപെടേണ്ടിവന്നു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടമാണ് ഇത്തവണത്തേത്. 26 സ്വര്‍ണവുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha