യൂത്ത് ഒളിംപിക്‌സില്‍ ചരിത്രം തീര്‍ത്ത് തബാബി, വെള്ളി മെഡല്‍ നേട്ടത്തിലെത്തിച്ച പരിശീലനം തുടര്‍ന്നത് ജുഡോ ഉപേക്ഷിക്കാന്‍ പറഞ്ഞ മാതാപിതാക്കള്‍ അറിയാതെ!

ഇന്ത്യയ്ക്ക് ആദ്യമായി ജൂഡോയില്‍ വെള്ളി മെഡല്‍ നേടി കൊടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തബാബി. ജൂഡോ അവസാനിപ്പിക്കാന്‍ അച്ഛനും അമ്മയും കഠിന ശ്രമം നടത്തിയതോടെ രഹസ്യമായി പരിശീലിച്ചാണ് തബാബി മെഡല്‍ നേടിയത്.
പരിക്കേല്‍ക്കും എന്നതിനാല്‍ ജൂഡോ ഉപേക്ഷിക്കാനായിരുന്നു മാതാപിതാക്കളുടെ നിര്‍ദേശം എന്ന് തബാബി പറയുന്നു. മറ്റ് എന്തിലെങ്കിലും ശ്രദ്ധ കൊടുക്കൂ എന്നായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍ തബാബി ഒളിച്ചിരുന്ന് ജൂഡോ പരിശീലിച്ച് കൊണ്ടേയിരുന്നു.
പുറത്തും അവള്‍ ആക്രമണകാരിയായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും, എന്തിന്, പെണ്‍കുട്ടികളുടെ അടുത്ത് പോലും അടിപിടിയില്‍ തോല്‍ക്കുന്നത് അവളെ അസ്വസ്ഥപ്പെടുത്തി. എന്നാല്‍ ജൂഡോ ജീവിതമാകെ മാറ്റുകയായിരുന്നു എന്നും തബാബി പറയുന്നു.
സീനിയര്‍, ജൂനിയര്‍ ഒളിംപിക്‌സില്‍ ജൂഡോ വിഭാഗങ്ങളിലൊന്നും ഇതുവരെ ഇന്ത്യ മെഡല്‍ നേടിയിരുന്നില്ല. യൂത്ത് ഒളിംപിക്‌സില്‍ റൗണ്ട് 16-ല്‍ 10-0, ന് ഭൂട്ടാന്‍ താരത്തോട് തബാബി തോല്‍വി വഴങ്ങി. എന്നാല്‍ ഒരു മിനിറ്റും പതിനാറ് സെക്കന്‍ഡും മാത്രം നീണ്ട കളിയില്‍ കൊസോവന്‍ താരത്തെ തോല്‍പ്പിച്ച് സെമിയിലേക്ക് കടക്കുകയായിരുന്നു തബാബി. സെമിയില്‍ ക്രൊയേഷ്യന്‍ താരത്തെ തോല്‍പ്പിച്ച് ഫൈനലിലേക്ക് കുതിച്ചു. വനിതകളുടെ 44 കിലോഗ്രാമില്‍ തബാബി യൂത്ത് ഒളിംപിക്‌സില്‍ വെള്ളിയില്‍ മുത്തമിടുകയായിരുന്നു.
https://www.facebook.com/Malayalivartha
























