മത്സരത്തിൽ തോറ്റ ഗുകേഷിന്റെ ചെസ് ബോര്‍ഡിലെ കിംഗിനെ എടുത്ത് കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞു... ചെസ് ലോകത്ത് വലിയ ആഘാതമായി ഹികാരു നകാമുറയുടെ വിചിത്രമായ ആഹ്ളാദ പ്രകടനം .... ശാന്തനായി ഇരിക്കുന്ന ഗുകേഷിനെ വാഴ്‌ത്തി ചെസ് ലോകം

ചെസിലെ ലോക രണ്ടാം നമ്പര്‍ താരമായ ഹികാരു നകാമുറയുടെ വിചിത്രമായ ആഹ്ളാദ പ്രകടനം ചെസ് ലോകത്ത് വലിയ ആഘാതമുണ്ടാക്കി. ഇത്തവണ ലോകചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷിനെ റാപ്പിഡ് ചെസ്സില്‍ തോല്‍പിച്ച യുഎസ് താരം ഹികാരു നകാമുറയുടെ ആഹ്ളാദ പ്രകടനം ഏവരേയും ഞെട്ടിച്ചു. തോറ്റ ഗുകേഷിന്റെ ചെസ് ബോര്‍ഡിലെ കിംഗിനെ എടുത്ത് കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞായിരുന്നു ഹികാരു നകാമുറ ആഹ്ലാദപ്രകടനം നടത്തിയത്.
ചെസ്സിലെ ലോകകപ്പ് രാജാവിനെ താന്‍ വീഴ്‌ത്തിയെന്നതിന്റെ പ്രതീകമെന്നോണമാണ് ഹികാരു നകാമുറയുടെ ഈ പെരുമാറ്റം. പക്ഷെ എതിര്‍ ബോര്‍ഡില്‍ തോറ്റെങ്കിലും ശാന്തനായി ഇരിക്കുന്ന ഗുകേഷിനെ വാഴ്‌ത്തി ചെസ് ലോകം .
അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാഗ്നസ് കാള്‍സനും ഗുകേഷും തമ്മിലുള്ള പോരാട്ടവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് ഗുകേഷുമായി തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ മേശയില്‍ ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് കരുക്കള്‍ തറയില്‍ ചിതറി വീണിരുന്നു. അന്ന് മാഗ്നസ് കാള്‍സന്റെ പെരുമാറ്റം പരുഷമായിപ്പോയെന്നും അന്തസ്സിന് നിരക്കുന്നതല്ലെന്നും ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും ലോക മാധ്യമങ്ങള്‍ ഗുകേഷിന്റെ പക്വതയാര്‍ന്ന പെരുമാറ്റത്തെയും ഹികാരു നകാമുറയുടെ അല്‍പത്തരത്തെയും വിമര്‍ശിക്കുന്നു.
അമേരിക്കയിലെ ടെക്സാസിലെ അര്‍ലിംഗ്ടണില്‍ ചെക് മേറ്റ് മത്സരത്തിന്റെ ഭാഗമായാണ് ഗുകേഷും നകാമുറയും ഏറ്റുമുട്ടിയത്.
"
https://www.facebook.com/Malayalivartha