ആപ്പിളിനെ കടത്തി വെട്ടി... ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥയുടെ റെക്കാഡ് തകര്‍ത്ത് സച്ചിന്റെ ആത്മകഥയായ പ്‌ളേയിംഗ് ഇറ്റ് മൈ വേ

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥയുടെ റെക്കാഡ് തകര്‍ത്ത് സച്ചിന്റെ ആത്മകഥയായ പ്‌ളേയിംഗ് ഇറ്റ് മൈ വേ മുന്നേറുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്തിന്റെ എല്ലാ കഥകളും ഉള്‍കൊള്ളുന്നതായി വിലയിരുത്തപ്പെട്ട പുസ്തകം ചൂടപ്പം പോലെ വിറ്റുപോവുകയാണ്. സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥ ഇതുവരെയായി 130,000 കോപ്പികള്‍ വിറ്റഴിച്ചപ്പോള്‍ സച്ചിന്റെ പുസ്തകത്തിന് ഇതുവരെ 150,000 മുന്‍കൂര്‍ ഓഡറാണ് ലഭിച്ചത്. 899 രൂപ വിലയുള്ള പുസ്തകത്തിന്റെ വില്പന ഇനി ഹാരിപ്പോട്ടറിന്റെ റെക്കോഡും മറികടക്കുമോ എന്ന ആകാംഷയിലാണ് സച്ചിന്റെ ആരാധകര്‍.
സച്ചിന്‍ തന്റെ ആത്മകഥയുടെ ആദ്യ പതിപ്പ് അമ്മയ്ക്കാണ് സമ്മാനിച്ചത്. സുഖമില്ലാതെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് പുസ്തകം കൈമാറുന്ന ചിത്രം സച്ചിന്‍ തന്നെ ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയും ലോകത്തിന് സമ്മാനിച്ചു. ഭാരതരത്‌ന ലോകത്തെ എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിച്ച സച്ചിന്‍ തന്റെ ആത്മകഥ ഏറെ പ്രിയപ്പെട്ട അമ്മയ്ക്കായി സമര്‍പ്പിക്കുകയായിരുന്നു.
മുംബയില്‍ നടന്ന ഔദ്യോഗിക പ്രകാശന ചടങ്ങില്‍ സുനില്‍ ഗാവസ്‌കര്‍ , ദിലീപ് വെംഗ്‌സാര്‍ക്കര്‍, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, സച്ചിന്റെ ഭാര്യ അഞ്ജലി, ജേഷ്ഠന്‍ അജിത് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ നവംബറില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന്‍ മൂന്നുവര്‍ഷമായി ഈ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്ന. പ്രകാശനം കഴിഞ്ഞദിവസം തന്നെ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ച പുസ്തകമെന്ന റെക്കാഡും പ്‌ളേയിംഗ് ഇറ്റ് മൈവേ സ്വന്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha