പ്രായത്തെ തോല്‍പ്പിച്ച് മുന്നേറുന്ന മേരികോം

2002-ല്‍ മേരികോം ആദ്യ ലോക ബോക്‌സിങ്ങ് ചാംപ്യന്‍ഷിപ്പ് പട്ടം നേടുമ്പോള്‍ മേരി കോമിനോട് ഇന്നലെ ഏറ്റുമുട്ടിയ ഉക്രൈന്‍ താരം ഹന്ന ഒക്കോട്ടക്ക് വയസ് 6. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത് മേരി കോമിന് പ്രായം 35-ഉം , ഒക്കോട്ടക്ക് 22-ഉം വയസ്സായപ്പോള്‍.
കഴിഞ്ഞ കുറേ ദിവസങ്ങളായി മേരിക്ക് ഉറക്കം തീരെയുണ്ടായിരുന്നില്ലെന്ന് കോച്ച് പറയുന്നു. സമ്മര്‍ദ്ദങ്ങളേറെയുണ്ടായിരുന്നു. പ്രതീക്ഷകളുടെ ഭാരം, എതിരാളികളുടെ കരുത്ത്, ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിന്റെ സമ്മര്‍ദം അങ്ങനെ എല്ലാം. സമ്മര്‍ദ്ദത്തെ അതിജീവിച്ചിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് മത്സരശേഷം മേരി കോം തന്നെ പറഞ്ഞു.
''നിങ്ങള്‍ക്ക് തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. രാജ്യത്തിനുവേണ്ടി ഒരു സ്വര്‍ണം നേടുകയല്ലാതെ. ഞാനിന്ന് വളരെ വികാരഭരിതയാണ്. കഴിഞ്ഞ കുറെ നാളുകളായി 48 കിലോ വിഭാഗത്തില്‍ മത്സരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല'', അവര്‍ കണ്ണീരോടെ പറഞ്ഞു.
''നിങ്ങളുടെ സ്‌നേഹവും പിന്തുണയുമുണ്ടെങ്കില്‍ 2020-ല്‍ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടാനാകും. റിയോയില്‍ യോഗ്യത നേടാനായില്ല. ഇപ്പോഴും സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളുമുണ്ട്. 48 കിലോയില്‍ അനായാസം സ്വര്‍ണം നേടാനാകും. പക്ഷേ 51 കിലോ വിഭാഗത്തില്‍ ബുദ്ധിമുട്ടാണ്. മറ്റ് താരങ്ങളുടെ ഉയരം വെല്ലുവിളിയാകുമെന്നും മേരി കോം പ്രതികരിച്ചു.''
എന്തൊരു നേട്ടമാണിത്? നിങ്ങള്‍ക്കു മാത്രമേ ഇത് ചെയ്യാനാകൂ'', വെള്ളിത്തിരയില്‍ മേരി കോമിനെ അവഹരിപ്പിച്ച പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തതിങ്ങനെ. അമിതാബ് ബച്ചനും അനില്‍ കപൂറും അനുഷ്‌ക ശര്‍മയും പ്രീതി സിന്റയും അജയ് ദേവ്ഗണുമടക്കം പലരും പിന്നാലെ അഭിനന്ദനങ്ങളുമായെത്തി.
https://www.facebook.com/Malayalivartha