മുംബൈ മലയാളിയായ ജെന്നികയെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബോള്‍കിഡ് ആയി തെരഞ്ഞെടുത്തു

മെല്‍ബണില്‍ അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റാക്കറ്റുകള്‍ ഇരമ്പുന്നതിന് തൊട്ടടുത്ത് സാക്ഷിയാകാന്‍ കോര്‍ട്ടില്‍ തന്നെ ഒരു മലയാളിപ്പെണ്‍കുട്ടിയുണ്ടാകും. ജനുവരി 14-ന് തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് ബോള്‍കിഡ് ആയി ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത പത്തുപേരില്‍ ഒരാള്‍ മുംബൈ മലയാളിയായ കൊച്ചു ടെന്നീസ് താരം ജെന്നിക ജെയ്‌സണാണ്.
ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് പത്തു കുട്ടികളെ ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് ബോള്‍കിഡ് ആയി തിരഞ്ഞെടുക്കുന്നത്. അതിലെ ഏറ്റവും പ്രായംകുറഞ്ഞ താരമാണ് 12-കാരിയായ ജെന്നിക.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ സ്വദേശി ജെയ്‌സണ്‍ ഡേവിഡിന്റെയും ജെഫ്‌നയുടെയും മകളായ ജെന്നിക മുംബൈ സെയ്ന്റ് ജോസഫ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ജെന്നിക അഞ്ചുവര്‍ഷമായി ടെന്നീസ് പരിശീലിക്കുന്നുണ്ട്. നിരവധി ടൂര്‍ണമെന്റുകളിലും ജെന്നിക മാറ്റുരച്ചുകഴിഞ്ഞു.
ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ കിയ മോട്ടോര്‍സാണ് ഇന്ത്യയിലെ 1800-ഓളം കൊച്ചു ടെന്നീസ് താരങ്ങളില്‍ നിന്ന് നാലു പെണ്‍കുട്ടികളടക്കം പത്തുപേരെ ബോള്‍കിഡ്‌സ് ആയി തിരഞ്ഞെടുത്തത്. മഹേഷ് ഭൂപതിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
https://www.facebook.com/Malayalivartha