ധോണിയുടെ ഏറ്റവും വലിയ ആരാധിക...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ എംഎസ് ധോണിക്ക് ആരാധകര്‍ ഏറെയാണ്. ധോണിയുടെ ആരാധകരില്‍ ഇപ്പോഴത്തെ താരം ഒരു കുഞ്ഞ് പെണ്‍കുട്ടിയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ഈ കുഞ്ഞു ഫാന്‍ ശ്രദ്ധേയമായത്.
എനിക്ക് വീടില്ല, ബസിലാണ് താമസിക്കുന്നത് എന്നാണ് കുശലംപറച്ചിലിനിടയില്‍ ധോണി ആരാധികയോട് പറയുന്നത്. എന്നാല്‍ വളരെ ദൂരെയാണ് താമസിക്കുന്നതെന്ന് പിന്നീട് തിരുത്തി ധോണി പറയുന്നുണ്ട്. തന്റെ വീട് എവിടെയാണെന്ന് പെണ്‍കുട്ടിയും വീഡിയോയില്‍ പറയുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള കുശലംപറച്ചിലും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha