അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് റാഷിദ്

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു. പിതാവിനെക്കുറിച്ചുള്ള വികാരനിര്‍ഭരമായ വരികളോടെ റാഷിദ് ഖാന്‍ തന്നെയാണ് മരണവിവരം അറിയിച്ചത്. ട്വിറ്ററിലായിരുന്നു ഏവരുടേയും കണ്ണുകളെ ഈറനണിയിക്കുന്ന വരികള്‍ റാഷിദ് കുറിച്ചത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് റാഷിദ് ട്വിറ്ററില്‍ പറഞ്ഞു.
അനശ്വരനായ പിതാവേ എന്നു സംബോധന ചെയ്താണ് റാഷിദിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ശക്തനായിരിക്കണമെന്ന് എന്നോട് എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരുന്നത് എന്തിനായിരുന്നെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളുടെ വിയോഗ ദിവസം എനിക്ക് ഏറെ കരുത്ത് ലഭിക്കണമെന്ന് അങ്ങ് തിരിച്ചറിഞ്ഞിരുന്നു. എപ്പോഴും നിങ്ങളുടെ ശൂന്യത എന്നെ അലട്ടും റാഷിദ് ട്വറ്ററില്‍ കുറിച്ചു
ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലാണ് ഇപ്പോള്‍ റാഷിദ് കളിക്കുന്നത്. ബിബിഎലില്‍ അഡലെയ്ഡ് സ്‌െ്രെടക്കേഴ്‌സിന്റെ താരമായ റാഷിദ് മികച്ച പ്രകടനം തുടരുന്നതിനിടെയാണ് നാട്ടില്‍ നിന്നും ദുഃഖവാര്‍ത്തയെത്തിയത്. പിതാവിന്റെ വിയോഗവാര്‍ത്തയറിഞ്ഞ റാഷിദ് വൈകാതെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണ്‍ മുതലാണ് റാഷിദ് ഖാന്‍ ബിബിഎലില്‍ കളിക്കാനെത്തുന്നത്. അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ 18 വിക്കറ്റ് വീഴ്ത്തി ടൂര്‍ണ്ണമെന്റിലെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനായി മാറാനും റാഷിദിന് കഴിഞ്ഞിരുന്നു. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ബിബിഎലിന്റെ ഈ സീസണില്‍ മൂന്ന് മത്സരങ്ങളിലാണ് കളിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha