രാഹുല്‍ ബാറ്റ് ചെയ്യാനിറങ്ങിയാല്‍ പിന്നെ കണ്ണുചിമ്മരുത്, പുജാര ബാറ്റിംഗിനിറങ്ങിയാല്‍ നിങ്ങള്‍ പോയി 8 മണിക്കൂര്‍ ഉറങ്ങിയിട്ടു വരൂ...പൂജാര അവിടെത്തന്നെ കാണും!

രാഹുലിന്റെ ബാറ്റിംഗ് കാണണോ...'കണ്ണുചിമ്മരുത്, കാരണം രാഹുല്‍ പുറത്താകും; എട്ടു മണിക്കൂര്‍ ഉറങ്ങുക, പൂജാര ക്രീസില്‍ കാണും'. ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ കളി പൂര്‍ത്തിയാകുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാചകമാണിത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ലോകേഷ് രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചേതേശ്വര്‍ പൂജാര മൂന്നാം സെഞ്ചുറിയും നേടി മിന്നിത്തിളങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ ട്രോള്‍ വൈറലായത്.
ആദ്യ രണ്ടു ടെസ്റ്റുകളില്‍ ദയനീയമായി പരാജയപ്പെട്ട രാഹുലിനെ മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പുറത്തിരുത്തിയതാണ്. എന്നാല്‍ സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ വീണ്ടും അവസരം ലഭിച്ചെങ്കിലും അതും വെറുതെയായി. ആറു പന്തില്‍ രണ്ടു ബൗണ്ടറി സഹിതം അതിവേഗം സ്‌കോറിങ്ങിനു തുടക്കമിട്ട രാഹുല്‍ അതിലും വേഗത്തിലാണ് പുറത്തായി മടങ്ങിയത്.
ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ഫസ്റ്റ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിനു ക്യാച്ചു സമ്മാനിച്ചായിരുന്നു രാഹുലിന്റെ മടക്കം. പരമ്പരയില്‍ ഇതുവരെ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ രാഹുലിന്റെ പ്രകടനമിങ്ങനെ: 2, 44, 2, 0, 9. കണ്ണുചിമ്മിപ്പോയാല്‍ രാഹുലിന്റെ ബാറ്റിംഗ് കാണാന്‍ പറ്റില്ലെന്നു പരിഹസിച്ചാല്‍...'ഞാന്‍ പറഞ്ഞതിലെന്തെങ്കിലും കറക്റ്റ് ഉണ്ടോ' എന്നു ചോദിക്കാന്‍ വല്ലവഴിയുമുണ്ടോ?
ഇനി പൂജാരയുടെ കാര്യം. ഈ പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ബാറ്റ്‌സ്മാനാണ് പൂജാര. അതിന് അഴകുചാര്‍ത്തി ഇതുവരെ നേടിയത് മൂന്നു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും.
സിഡ്‌നിയില്‍ 199 പന്തില്‍ 13 ബൗണ്ടറി സഹിതമാണ് പൂജാര പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18-ാമത്തെയും സെഞ്ചുറി കണ്ടെത്തിയത്. പൂജാരയ്ക്ക് 7 റണ്‍സ് അകലെ വച്ച് ഇരട്ട സെഞ്ച്വറി നഷ്ടമാകുകയായിരുന്നു.
ഇതിനു പുറമെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയ മൂന്നു കൂട്ടുകെട്ടുകളിലും പൂജാര പങ്കാളിയായി. രണ്ടാം വിക്കറ്റില്‍ പൂജാര-അഗര്‍വാള്‍ സഖ്യം കൂട്ടിച്ചേര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടും (116), മൂന്നാം വിക്കറ്റില്‍ പൂജാര-കോഹ്‌ലി സഖ്യവും (54), അഞ്ചാം വിക്കറ്റില്‍ പൂജാര-വിഹാരി സഖ്യവും (75), കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്.
ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മറ്റൊരു പോസ്റ്റ് ഇങ്ങനെ:
'സര്‍ദാര്‍ വല്ലഭായ് പട്ടേലിനായി ഗുജറാത്തില്‍ പണിത സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി പോലെ പൂജാരയ്ക്കായി ഒരു 'സ്റ്റാച്ച്യൂ ഓഫ് പേഷ്യന്‍സ് (ക്ഷമയുടെ പ്രതിമ) പണിയണം.'
https://www.facebook.com/Malayalivartha