Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ..കയറിയതിനു പിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു..


ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു..ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്..പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത്‌ 85,000 രൂപയോളം..


ഇന്ത്യയും റഷ്യയും വീണ്ടും കൈകോർക്കുന്നു.. എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ കൂടുതൽ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ..ശത്രുക്കൾ വിറയ്ക്കുന്നു..


ആറ് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


അമീബയും ഫംഗസും ബാധിച്ച വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ലോകത്ത് ഇതാദ്യം: മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം 17 വയസുകാരന്‍ ആശുപത്രി വിട്ടു

'ഭാഗ് മില്‍ഖാ ഭാഗ്'... ആദ്യം ജീവനുവേണ്ടി പിന്നെ ഒരു ഗ്ലാസ് പാലിന് വേണ്ടി.. ആ ഓട്ടം അവസാനിച്ചത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തില്‍; മില്‍ഖാ സിംഗിനെ ചരിത്ര പുരുഷനാക്കിയ ഓട്ടങ്ങള്‍; ഇന്ത്യയുടെ സ്വന്തം 'പറക്കും സിംഗ്'

19 JUNE 2021 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

കലാശപ്പോരിലേക്ക് ....ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും...

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടെ ജീവന്‍ കൈയില്‍ പിടിച്ചുകൊണ്ട് ആദ്യം ഓട്ടം. ഈ ഓട്ടമാണ് പിന്നീട് 1958 ലെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണത്തിലും ഫോട്ടോ ഫിനീഷില്‍ അവസാനിച്ച 1960 ലെ റോം ഒളിംപിക്സിലെ നാലാം സ്ഥാനത്തിലും അവസാനിച്ചത്. വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ കുരിതി കളത്തില്‍ നിന്നും ജീവനും കൈയില്‍ പിടിച്ചുകൊണ്ട് ആ 15 വയസുക്കാര്‍ ഓടി തുടങ്ങുമ്പോള്‍ ഇന്നത്തെ നേട്ടങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ സ്വപ്‌നത്തിലെങ്കിലും ഉണ്ടായിരുന്നോ എന്ന് ഉറപ്പില്ല.

'ഭാഗ് മില്‍ഖാ ഭാഗ്' എന്ന അച്ഛന്റെ നിലവിളി കേട്ടു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോവിന്ദ്പുരയില്‍ നിന്നു മില്‍ഖ ഓടി ഇന്ത്യയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമെന്ന് പറയാന്‍ സ്വന്തം ജീവന്‍ മാത്രം. പാകിസ്ഥാനില്‍ നടന്ന കൂട്ടക്കുരുതിയില്‍ അന്ന് അദ്ദേഹത്തിന് നഷ്ടമായത് മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബത്തിലെ എട്ടു പേരെയാണ്. ഒരു ട്രെയിനിന്റെ ലേഡീസ് കംപാര്‍ട്മെന്റില്‍, സ്ത്രീകളുടെ സീറ്റിനടിയില്‍ ഒളിച്ചായിരുന്നു രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ കല്യാണം കഴിച്ചുവിട്ട സഹോദരി ഈശ്വറിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും ഏറെ താമസിയാതെ അഭയാര്‍ഥി ക്യാംപ്, പുനരധിവാസ ക്യാംപ് എന്നിങ്ങനെ അലയേണ്ടി വന്നു.

ഒരിക്കല്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു പിടിയിലായി. പിഴയായ 2.50 രൂപ കൊടുക്കാനില്ലാതെ എത്തപ്പെട്ടത് തീഹാര്‍ ജയിലില്‍. ഒടുവില്‍ പിഴത്തുക സഹോദരി തന്നെ സ്വന്തം കമ്മല്‍ വിറ്റു ഉണ്ടാക്കി കൊണ്ടുവന്ന് നല്‍കി ജയിലില്‍ നിന്നും ഇറക്കി. ജ്യേഷ്ഠന്‍ മഖന്‍ സിംഗായിരുന്നു പട്ടാളത്തില്‍ പോകാന്‍ മില്‍ഖയെ ഉപദേശിച്ചത്. റിക്രൂട്ട്മെന്റ് കടന്നത് മൂന്നാം ശ്രമത്തില്‍. ഇവിടെ നിന്നുമായിരുന്നു അത്ലറ്റിക്സിന്റെ ലോകത്തേക്ക് എത്തിയത്. അതും ഒരു ഗ്ളാസ് പാല്‍ അധികം കിട്ടാന്‍വേണ്ടി മാത്രം.

സെക്കന്തരാബാദില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ക്രോസ് കണ്‍ട്രി മത്സരം നടക്കുന്നു. ആദ്യമെത്തുന്ന 10 പേര്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ അധികം കിട്ടും. അധികം കിട്ടുന്ന പാലിന് വേണ്ടിയും മില്‍ഖ ഓടാന്‍ തയ്യാറായി. 6ാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ പിന്നീട് എല്ലാം പട്ടാളം ചെയ്തു.

1956 മെല്‍ബണ്‍ ഒളിംപിക്സില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ മത്സരിച്ചു. നേരിട്ട പരാജയം കൂടുതല്‍ കരുത്തോടെ മുമ്പോട്ട് വരാന്‍ മില്‍ഖയെ പ്രാപ്തനാക്കി. 1958 ദേശീയ മത്സരത്തിലെ ദേശീയ റെക്കോര്‍ഡ് നേടിയുള്ള വിജയം 200, 400 മീറ്റര്‍ വിജയങ്ങള്‍ മില്‍ഖയെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലേക്ക് എത്തിച്ചു. അവിടെയും അവയില്‍ സ്വര്‍ണ്ണനേട്ടം ആവര്‍ത്തിച്ചു. 200 മീറ്ററില്‍ പാക്കിസ്ഥാന്റെ ദേശീയ ഹീറോ അബ്ദുല്‍ ഖാലിഖിനെയാണു മില്‍ഖ തോല്‍പിച്ചത്. 1960 റോം ഒളിംപിക്സായിരുന്നു മില്‍ഖയുടെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ നഷ്ടം.

ആ ഒളിംപിക്സിന്റെ 400 മീറ്ററില്‍ പകുതിവരെ മില്‍ഖ മുന്നിലെത്തിയ ശേഷം നാലാം സ്ഥാനത്തായി. ഫൊട്ടോഫിനിഷ് വേണ്ടി വന്ന മത്സരത്തില്‍ അമേരിക്കയുടെ ഓട്ടിസ് ഡേവിസിന് ഒന്നാം സ്ഥാനം, ജര്‍മനിയുടെ കാള്‍ കാഫ്മാനു രണ്ടാം സ്ഥാനം, ദക്ഷിണാഫ്രിക്കയുടെ മാര്‍ക് സ്‌പെന്‍സര്‍ക്കായിരുന്നു മില്‍ഖയെ മറികടന്ന് മൂന്നാം സ്ഥാനം. അന്ന് 0.1 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് മില്‍ഖായ്ക്ക് ഒളിംപിക് വെങ്കലം നഷ്ടമായത്. സ്പെന്‍സ് ഇവിടെ വെങ്കലജേതാവായി. ഇതേ മാര്‍ക് സ്പെന്‍സറിനെ തോല്‍പിച്ചാണു മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ നേട്ടം മില്‍ഖ സ്വന്തമാക്കിയതും. 1958ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ (കാര്‍ഡിഫ്) മില്‍ഖായാണ് ഇന്ത്യയ്ക്ക് ലോകോത്തര ട്രാക്കില്‍നിന്നും ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്.

ടോക്കിയോ ഗെയിംസിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്‍വിറ്റേഷനല്‍ മീറ്റിലേക്കുള്ള ക്ഷണം വൈകാരികമായി മില്‍ഖ നിഷേധിച്ചു. എല്ലാം കവര്‍ന്നെടുത്ത അന്നാട്ടിലേക്കു വീണ്ടും പോകാന്‍ തയാറല്ലെന്നു നിലപാട് എടുത്ത മില്‍ഖയെ അന്ന് തിരുത്തിയത് ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ മില്‍ഖയുടെ സാന്നിധ്യം സഹായിക്കുമെന്ന് പറഞ്ഞപ്പോള്‍ മില്‍ഖ സമ്മതിച്ചു. അബ്ദുല്‍ ഖാലിഖിനെ വീണ്ടും തോല്‍പ്പിച്ചു. മത്സരത്തില്‍ കാണികളില്‍ ഒരാളായി പാക് പ്രസിഡന്റ് ജനറല്‍ ആയൂബ്ഖാനും ഉണ്ടായിരുന്നു. മത്സരത്തിന് പിന്നാലെ ആയൂബ്ഖാനായിരുന്നു മില്‍ഖയ്ക്ക് 'പറക്കും സിംഗ്' എന്ന പേര്‍ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 minutes ago)

ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപിയും സമൂഹത്തിന് നല്‍കിയ സംഭാവനങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി  (1 hour ago)

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി  (1 hour ago)

ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ 4 മെഡിക്കല്‍ കോളേജുകളും 21 നഴ്‌സിംഗ് കോളേജുകളും  (1 hour ago)

അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫഌവസും ഒരുമിച്ച് ബാധിച്ച 17കാരന്‍ ജിവിതം തിരിച്ചുപിടിച്ചു  (1 hour ago)

തലവര ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ അശോകന് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (1 hour ago)

മലപ്പുറത്ത് ചാക്കില്‍ക്കെട്ടി ഒരുകോടി രൂപയുടെ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (2 hours ago)

FLIGHT വിമാനം മൂന്ന് മണിക്കൂര്‍ വൈകി  (2 hours ago)

ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

കുതിപ്പ് തുടർന്ന് സ്വർണ വില  (3 hours ago)

S-400 missile systems ഇന്ത്യയ്ക്ക് കൂടുതൽ എസ്-400  (3 hours ago)

അച്ഛന്‍ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ എംഎല്‍സി സ്ഥാനവും ഒഴിഞ്ഞ് കെ കവിത  (3 hours ago)

ആറ് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...  (3 hours ago)

79-ാമത് യോനെക്‌സ്-സൺറൈസ് സൗത്ത് സോൺ ഇന്റർ സ്റ്റേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2025 ന് ഹാർട്ട്ഫുൾനെസ് ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമി ആതിഥേയത്വം വഹിക്കുന്നു  (3 hours ago)

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജും നഴ്സിംഗ് കോളേജും സാധ്യമായി എന്നത് കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ചരിത്ര നേട്ടം: മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

Malayali Vartha Recommends