'അദ്ദേഹം ഇത് എവിടെ ഇരുന്നായാലും ഈ നേട്ടം കാണുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. എവിടെയായാലും ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു'; സ്വര്‍ണ മെഡല്‍ നേട്ടം സ്പ്രിന്റ് ഇതിഹാസം മില്‍ഖാ സിംഗിന് സമര്‍പ്പിച്ച് നീരജ് ചോപ്ര

അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം സ്പ്രിന്റ് ഇതിഹാസം മില്‍ഖാ സിംഗിന് സമര്‍പ്പിച്ച് നീരജ് ചോപ്ര. ഒളിമ്ബിക് ജാവലിന്‍ ത്രോയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ നീരജ് തന്റെ സ്വര്‍ണ മെഡല്‍ പറക്കും സിഖ് സില്‍ഖ സിംഗിന് സമര്‍പ്പിക്കുകയായിരുന്നു.
'അദ്ദേഹം ഇത് എവിടെ ഇരുന്നായാലും ഈ നേട്ടം കാണുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. എവിടെയായാലും ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്'-മെഡല്‍ സ്വീകരിച്ചശേഷം നീരജ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.'ശരിക്കും ഇത് അവിശ്വസനീയമാണ്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഒരു സ്വര്‍ണം നേടുന്നത് ആദ്യമായാണ് . അതുകൊണ്ട് തന്നെ അതിയായ സന്തോഷമുണ്ട്. എനിക്കും രാജ്യത്തിനും ഇത് അഭിമാനമുഹൂര്‍ത്തമാണ്. യോഗ്യതാ റൗണ്ടില്‍ നന്നായി എറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഫൈനലില്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍, സ്വര്‍ണം ലഭിക്കുമെന്ന് കരുതിയില്ലെന്നും നീരജ് പറഞ്ഞു.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച പുരുഷ അത്‌ലറ്റായാണ് മില്‍ഖ സിംഗിനെ കണക്കാക്കിയിരുന്നത്. റോം ഒളിമ്ബിക്സില്‍ പുരുഷന്മാരുടെ 400 മീറ്ററിലെ നാലാം സ്ഥാനമായിരുന്നു മില്‍ഖയുടെ ഏറ്റവും വലിയ നേട്ടം. ആദ്യ ഇരുന്നൂറ് മിനിറ്റ് ലീഡ് ചെയ്തശേഷമാണ് മില്‍ഖ അവസാനം നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പട്ടുപോയത്.
https://www.facebook.com/Malayalivartha