പനിയെ തുടർന്ന് ദേഹാസ്വാസ്ഥ്യം; ഒളിമ്പിക്സ് സ്വര്ണ മെഡല് ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില് പ്രവേശിപ്പിച്ചു

പനിയും ക്ഷീണവും കലശലായതിനെ തുടര്ന്ന് ഇന്ത്യയുടെ ഒളിമ്ബിക്സ് സ്വര്ണ മെഡല് ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സ്വന്തം നാടായ പാനിപ്പത്തില് സ്വീകരണ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നീരജിനെ ആശുപത്രിയിലാക്കുകയായിരുന്നു. പരിപാടി പാതിവഴിയില് നിര്ത്തിയാണ് നീരജ് ആശുപത്രിയില് പോയത്.
ഡല്ഹിയില് നിന്ന് ആറു മണിക്കൂര് സഞ്ചരിച്ച് കാര് റാലിയായാണ് നീരജിനെ ജന്മനാട്ടിലെത്തിച്ചത്. ഏതാനും ദിവസമായി നീരജിന് പനിയുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റിവായിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രിക്കൊപ്പം സ്വാതന്ത്ര്യദിന പരിപാടികളിലും നീരജ് പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha