മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. 1974-ല്‍ കോംഗോയില്‍ മുഹമ്മദ് അലിയുമായി നടന്ന വാശിയേറിയ ബോക്സിങ് മത്സരത്തിന്റെ പേരില്‍ പ്രസിദ്ധനാണ് ഫോര്‍മാന്‍.
'റംബിള്‍ ഇന്‍ ദി ജംഗിള്‍' എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുടുംബം ഫോര്‍മാന്റെ മരണവിവരം പുറത്തുവിട്ടത്.
ബോക്സിങ് റിങ്ങില്‍ 'ബിഗ് ജോര്‍ജ്'എന്ന പേരില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. 1949-ല്‍ ടെക്സാസിലെ മാര്‍ഷലില്‍ ജനിച്ച ഫോര്‍മാന്‍, 1968-ല്‍ മെക്സിക്കോയില്‍ നടന്ന ഒളിമ്പിക്സില്‍ സ്വര്‍ണം കരസ്ഥമാക്കി. 19 വയസ്സായിരുന്നു അന്ന്. 1973-ല്‍ ജമൈക്കയിലെ കിങ്സ്റ്റണില്‍ നടന്ന മത്സരത്തില്‍ ലോക ചാമ്പ്യനായ ജോ ഫ്രേസിയറിനെ പരാജയപ്പെടുത്തി. 1973-ല്‍ ആദ്യ ഹെവിവെയ്റ്റ് ചാമ്പ്യന്‍ പട്ടം നേടി. 1977-ല്‍ ജിമ്മി യങ്ങിനോട് പരാജയപ്പെട്ടതോടെ കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha