പെലെയും മറഡോണയും വീണ്ടും നേര്‍ക്കുനേര്‍

ലോകത്തെ മഹാന്മാരായ രണ്ട് ഫുഡ്‌ബോള്‍ താരങ്ങള്‍ പെലേയും മറഡോണയും തമ്മിലുള്ള വഴക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. ഇപ്പോള്‍ വീണ്ടും ഒരു ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ് ഈ ഇതിഹാസ താരങ്ങള്‍.
പെലെക്ക് ലഭിച്ച ഫിഫ പുരസ്‌കാരം വിലയില്ലാത്തതാണെന്ന് മറഡോണ പറഞ്ഞതാണ് വിവാദത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. എക്കാലത്തേയും മികച്ച ഫുഡ്‌ബോള്‍ കളിക്കാരനുള്ള ഫിഫ പുരസ്‌കാരം പെലെയ്‌ക്ക് ലഭിച്ചതിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് മറഡോണ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞത്.
തനിക്കു ലഭിച്ച പുരസ്‌കാരവുമായി താരതമ്യം ചെയ്യുമ്പോള്‍ പെലെയുടേത് ഒരു വിലയുമില്ലാത്ത പുരസ്‌കാരമാണ്-മറഡോണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 2000ത്തില്‍ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി മറഡോണ കരസ്ഥമാക്കിയിരുന്നു. പെലെയെ പിന്തള്ളി അമ്പത്തിയൊന്ന് ശതമാനം വോട്ടുകള്‍ നേടിയാണ് മറഡോണയ്‌ക്ക് ഈ പുരസ്‌കാരം ലഭിച്ചത്.
പെലെയെ മാത്രമല്ല ഫിഫക്കെതിരേയും മറഡോണ തുറന്നടിച്ചു. തൊണ്ണൂറ്റി അഞ്ച് വയസിന് മുകളിലുളളവരാണ് ഇപ്പോള്‍ ഫിഫയെ നിയന്ത്രിക്കുന്നതെന്നും, ഇവര്‍ക്ക് ഒരു കാര്‍ ഓടിക്കുന്നതിനുള്ള ആരോഗ്യം പോലും ഇല്ലെന്നും മറഡോണ പരിഹസിച്ചു.
https://www.facebook.com/Malayalivartha