വിരാട് സച്ചിനെ മറികടക്കും; എതിരാളികളെ മനസിലാക്കികൊണ്ടുള്ള പ്രകടനമാണ് വിരാടിന്റേത്-ഗവാസ്‌കര്‍

വിരാട് കോഹ്‌ലി സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍.' കോഹ്‌ലി അസാമാന്യ പ്രകടനമാണ് നടത്തുന്നത്.കളിച്ച 115 ഏകദിന മത്സരങ്ങളിലെ കാലവുമായി സച്ചിനെ താരതമ്യപ്പെടുത്തിയാല്‍ കോഹ്‌ലി മുന്നിലാണെന്ന് കാണാം. എണ്‍പതോളം ഏകദിനങ്ങള്‍ക്ക് ശേഷമാണ് സച്ചിന്‍ സെഞ്ച്വറി നേടിയത്. 17 ഏകദിന സെഞ്ച്വറികളാണ് ഇപ്പോള്‍ കോഹ്‌ലിയുടെ സ്വന്തം പേരിലുള്ളത്. എതിരാളികളെ പൂര്‍ണ്ണമായും പഠിച്ചാണ് കോഹ്‌ലി കളിക്കുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും’ ഗവാസ്‌കര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയുമായി നടന്ന മത്സരത്തില്‍ ഇന്ത്യക്കാരന്റെ മൂന്നാമത്തെ വേഗമേറിയെ സെഞ്ചുറി കോഹ്‌ലി നേടിയിരുന്നു. അറുപത്തിയാറ് പന്തുകളില്‍ പുറത്താകാതെ 115 റണ്‍സാണ് ആ മത്സരത്തില്‍ കോഹ്‌ലി നേടിയത്. കോഹ്‌ലിയുടെ കളിമികവില്‍ തന്നെയാണ് ആ മത്സരം ഇന്ത്യ സ്വന്തമാക്കിയതും.
25 വയസ് പൂര്‍ത്തിയായ കാലത്ത് സച്ചിന്റെ പേരില്‍ 15 ഏകദിന സെഞ്ച്വറികളാണ് ഉണ്ടായിരുന്നത് കോഹ്‌ലിയുടെ പേരില്‍ ഇപ്പോള്‍ 17 സെഞ്ച്വറികളാണുള്ളത്. രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് തന്റെ ശൈലിക്ക് ഇണങ്ങുന്നതെന്ന് കോഹ്‌ലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ശരി വെക്കുന്നതാണ് കണക്കുകള്‍. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ 86.53 റണ്‍സാണ്കോഹ്‌ലിയുടെ ശരാശരി.
ഇതുകൂടാതെ പിന്തുടര്‍ന്ന് ലക്ഷ്യം നേടുന്നതില്‍ മിടുക്കനായ ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതിയും കോഹ്‌ലിക്കു തന്നെയാണ്. ആറ് തവണ മുന്നൂറിലേറെ റണ്‍സ് ഇന്ത്യ പിന്തുടര്‍ന്ന് വിജയിച്ചപ്പോള്‍ കോഹ്‌ലി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് മത്സരങ്ങളിലും കോഹ്‌ലി സെഞ്ച്വറി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും 350 റണ്‍സിലേറെ ഇന്ത്യ പിന്തുടര്‍ന്ന് വിജയിക്കുമ്പോള്‍ കോഹ്‌ലിയുടെ സെഞ്ച്വറികളാണ് മത്സരത്തില്‍ വിധി നിര്‍ണ്ണിച്ചത്.
ഏകദിന ക്രിക്കറ്റില്‍ 17 സെഞ്ചുറികള്‍ അതിവേഗം സ്വന്തമാക്കിയതിന്റെ റെക്കോഡും കോഹ്‌ലിയുടെ പേരിലാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏകദിനത്തില്‍ കോഹ്‌ലി ആയിരം റണ്‍സ് മറികടന്നു. ഇതിനു മുന്‍പ് സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവരാണ് തുടരെ ആയിരം റണ്‍സ് തികച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha