സനത് ജയസൂര്യ തിരുവനന്തപുരത്ത്

ജേണലിസ്‌റ്റ് ക്രിക്കറ്റ് ലീഗിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ശ്രീലങ്കന്‍ മുന്‍ ക്യാപ്‌ററന്‍ സനത് ജയസൂര്യ തിരുവനന്തപുരത്ത് എത്തി. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തിന്റെ ബ്രാന്റ് അംബാസിഡര്‍ ശ്വേതാ മേനോന്‍ ആണ്. ശ്വേതയും സമാപന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഈയിടെ വിരമിച്ച ഇന്ത്യന്‍ ഇതിഹാസ താരത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സച്ചിന്‍ മഹാനായ കളിക്കാരനാണെന്ന് ജയസൂര്യ പറഞ്ഞു.
https://www.facebook.com/Malayalivartha