വിനോദ് കാംബ്ലി ആശുപത്രി വിട്ടു

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. നവംബര്‍ 29 നായിരുന്നു കാംബ്ലിക്ക് ഡ്രൈവിംഗിനിടയില്‍ ഹൃദയാഘാതം ഉണ്ടായത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് ഓഫീസറാണ് കാംബ്ലിയെ ആശുപത്രിയില്‍ എത്തിച്ചത്.
ഇന്ത്യക്കുവേണ്ടി പതിനേഴ് ടെസ്റ്റുകളിലും, 104 ഏകദിനങ്ങളിലും കാംബ്ലി ബാറ്റേന്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമൊപ്പം 1988ലെ സ്‌കൂള്‍ മാച്ചില്‍ 664 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ലോക റെക്കോഡ് സ്വന്തമാക്കിയതിലൂടെയാണ് കാംബ്ലി പ്രശസ്‌തനാകുന്നത്.
തന്റെ കളികൂട്ടുകാരനായിട്ടും ക്രിക്കറ്റിനോട് വിടവാങ്ങിയ ശേഷം നടത്തിയ പാര്‍ട്ടിയില്‍ സച്ചിന്‍ കാംബ്ലിയെ ക്ഷണിച്ചിരുന്നില്ല. ഇത് മാധ്യമങ്ങള്‍ വന്‍ ചര്‍ച്ചയാക്കിയിരുന്നു. തന്നെ സച്ചിന്‍ പാര്‍ട്ടിയില്‍ ക്ഷണിക്കാത്തതില്‍ കാംബ്ലി തന്റെ ദു:ഖം അറിയിക്കുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha