ക്രിക്കറ്റല്ല, ഡാന്‍സുമായി ശ്രീശാന്ത്

ക്രിക്കറ്റില്‍ കളിപ്പിച്ചില്ലെങ്കിലെന്താ ശ്രീശാന്തിനെ റിയാലിറ്റി ഷോയില്‍ കളിപ്പിക്കും. ഡാന്‍സ് കളിച്ചാണെങ്കിലും ശ്രീശാന്ത് ജീവിച്ചോളും. ഒത്തുകളിയെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്ത് ഡാന്‍സില്‍ തന്റെ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ്. ജാലക് ദിഖ്‌ലാ ജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ഏഴാം സീസണിലാണ് ശ്രീശാന്ത് പങ്കെടുക്കുന്നത്. ഷോയുടെ പ്രമോഷണല്‍ വീഡിയോയുടെ ചിത്രീകരണം പൂര്‍ത്തിയായി.
പുതിയ ഗ്രൗണ്ടിലേക്ക് മാറുന്നതിന്റെ ഭാഗമായി അടുത്ത നാലു മാസത്തേക്ക് കേരളത്തില്‍ നിന്നും മുംബൈയിലേക്ക് താമസം മാറാനുമിടയുണ്ട്. ശ്രീ പങ്കെടുക്കുന്ന ഷോയുടെ പ്രക്ഷേപണം ജൂണില്‍ ആരംഭിക്കും. പ്രമുഖരായ വിധികര്‍ത്താക്കളാണ് ഷോയിലുളളത്. നടി മാധുരി ദീക്ഷിത്, നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, നൃത്ത സംവിധായകന്‍ റെമോ ഡിസൂസ എന്നിവരാണ് വിധികര്‍ത്താക്കള്‍.
2008-ല്‍ ഏക് ഖിലാഡി ഏക് ഹസീന എന്ന ഷോയില്‍ ശ്രീശാന്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha