സൗന്ദര്യം നല്‍കും പഴങ്ങള്‍

തണ്ണിമത്തന്‍
തണ്ണിമത്തന്‍ ജീവകം സിയുടെ കലവറയാണ്. ഇത് കൊളാജന്റെ ഉത്പാദത്തിന് ആവശ്യമാണ്. വാര്‍ധക്യ ലക്ഷണത്തെ തടയാനും തണ്ണിമത്തന്‍ ഉത്തമമാണ്. ആന്റി ഓക്‌സിഡന്റ് പ്രായാധിക്യത്തെ ചെറുക്കുന്നു.
നാരങ്ങ
നാരങ്ങയില്‍ ജീവകം-സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതു കൊളാജന്‍ സംശ്ലേഷണത്തിനു സഹായിക്കുന്നു. നാരങ്ങ പതിവായി ഉപയോഗിച്ചാല്‍, അതായതു നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ചര്‍മ്മത്തില്‍ പുരട്ടുകയോ ചെയ്താല്‍ ആരോഗ്യമുള്ള ചര്‍മം ഉണ്ടാകുന്നതിനും ചര്‍മത്തെ പാടുകളില്‍ നിന്നു സംരക്ഷിക്കുന്നതിനും മുഖക്കുരു മാറുന്നതിനും കറുത്തപാടുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
പൈനാപ്പിള്‍
പൈനാപ്പിളില്‍ വൈറ്റമിനും മിനറലിനും പുറമേ അതില്‍ അടങ്ങിയിരിക്കുന്ന ബ്രോമിലിന്‍ എന്ന എന്‍സൈം ശരീരത്തിലെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ സൂര്യതാപം മൂലംചര്‍മത്തിലുണ്ടാകുന്ന ക്ഷതങ്ങളില്‍ നിന്നു സംരക്ഷണവും നല്‍കുന്നു. പൈനാപ്പിള്‍ ദഹനത്തിനും ഉത്തമമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha