കല്യാണത്തിന് അണിഞ്ഞൊരുങ്ങാം

കല്യാണ ദിനം വധു തിളങ്ങുന്നത് വസ്ത്രങ്ങളില്‍ തന്നെയാണ്. വധുവിന്റെ വേഷങ്ങളിലേക്ക് പുത്തന്‍ ട്രെന്‍ഡുകള്‍ കടന്നു വരികയാണ്. മൈലാഞ്ചിയിടല്‍, കല്യാണം, റിസപ്ഷന്‍ ഏതുമാകട്ടെ ആഘോഷങ്ങള്‍ പുതുമ നിറഞ്ഞതാകണം. റിസപ്ഷനായി മനോഹരമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വിവാഹ ദിനത്തിന് മാസങ്ങള്‍ക്ക് മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങും. ഡിസൈനറെ കണ്ട് മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ അണിയുന്ന ദിവസം വരെ കരുതലോടെയാണ് തയ്യാറെടുക്കുന്നത്. സാരിയെന്ന സങ്കല്പത്തില്‍ നിന്നും ലഹംഗയിലേക്കും ഫ്‌ലോര്‍ ലെങ്ങ്ത്ത് അനാര്‍ക്കലിയിലേക്കുമൊക്കെ മാറാനാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്.
ബോര്‍ഡര്‍ ഹൈലൈറ്റ് ലഹംഗ
പാര്‍ട്ടിയില്‍ തിളങ്ങാന്‍ സഹായിക്കുന്ന പാനല്‍ കട്ട് ലഹംഗയാണിത്. ഇതിന്റെ ബോര്‍ഡര്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. റോസ് സില്‍ക്ക് ലൈനിംഗ് ആണ് . ലേസ് പിടിപ്പിച്ചിട്ടുണ്ട്. ബ്ലൗസ് പ്രിന്‍സസ് കട്ടാണ് നല്‍കിയിരിക്കുന്നത്. 12,000 രൂപ മുതലാണ് വില. ഗോള്‍ഡനും ചുവപ്പുമാണ് കോമ്പിനേഷന്‍ നിറം. വ്യത്യസ്തമായ നിറങ്ങളില്‍ ഈ വസ്ത്രം ഒരുക്കാം. സിംപിളായ ആഭരണങ്ങള്‍ ആണ് നല്‍കുന്നത്. ലഹംഗയ്‌ക്കൊപ്പം ഹെവി ആഭരണങ്ങള്‍ നല്‍കില്ല. വ്‌സത്രത്തിന് അനുയോജ്യമായ നിറത്തിലുളള വളകള്‍ നല്‍കുന്നു. മുടി അഴിച്ചിടുന്നതാണ് ഭംഗി.
ഷിഫോണ്‍ ലഹംഗ
നീലയുടെയും പിങ്കിന്റെയും മനോഹാരിതയില്‍ തയാറാക്കിയ ലഹംഗയാണിത്. സാരിയും അനാര്‍ക്കലിയും അണിയാന്‍ ഇഷ്ടമില്ലെങ്കില്‍ ലഹംഗ തിരഞ്ഞടുക്കാം.. എലഗന്റ് ലുക്ക് സമ്മാനിക്കുന്നു. ഷിഫോണ്‍ മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. ദുപ്പട്ട ഷിഫോണ്‍ ആണ് വരുന്നത്. ദുപ്പട്ടയുടെ സൈഡില്‍ ബ്രൊക്കൈഡ് വര്‍ക്ക് ചെയ്തിരിക്കുന്നു. സ്‌കേര്‍ട്ടിന് പാനല്‍ കട്ടാണ് . ബ്രൊെക്കെഡാണ് ബ്ലൗസ്. പ്രിന്‍സസ് കട്ട് നല്‍കിയിരിക്കുന്നു. വലിയ ഹാങ്ങിങ്ങ് ആണ് ആക്‌സസറീസ്. ആഭരണങ്ങള്‍ അധികം ഉപയോഗിക്കാതിരിക്കുന്നതാണ് ഭംഗി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha